Challenger App

No.1 PSC Learning App

1M+ Downloads
വൈലോപ്പിള്ളി സംസ്‌കൃത ഭവൻ 2004 മുതൽ ആരംഭിച്ച ദേശീയ നൃത്തോത്സവം ഏതാണ് ?

Aനാട്യ

Bനൃത്ത

Cമുദ്ര

Dസംസ്‌കൃതി

Answer:

C. മുദ്ര

Read Explanation:

വൈലോപ്പിള്ളി സംസ്കൃതി ഭവന്‍

  • കേരള സര്‍ക്കാരിന്റെ, സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ഒരു വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം.
  • തിരുവനന്തപുരത്തെ നന്തൻകോടിൽ സ്ഥിതി ചെയ്യുന്നു
  • 2001ലാണ് പ്രവർത്തനം ആരംഭിച്ചത് 
  • സാംസ്കാരികമന്ത്രി ചെയർമാനായി ഇരുപതംഗങ്ങളുൾപ്പെട്ട ഭരണസമിതിയും എട്ട് അംഗങ്ങളുൾപ്പെട്ട നിർവാഹകസമിതിയുമാണ് സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്
  • പടിപ്പുരയും, കൂത്തമ്പലവും ലൈബ്രറിയും ഉള്‍പ്പെടുന്നതാണ് ഈ സമുച്ചയം.
  • കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുളള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
  • വൈലോപ്പിള്ളി സംസ്‌കൃത ഭവൻ 2004 മുതൽ ആരംഭിച്ച ദേശീയ നൃത്തോത്സവം : മുദ്ര 

സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ:

  • കേരളത്തിന്റെ സാംസ്കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക, 
  • കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക
  • പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക  

Related Questions:

2023ലെ ഉപാസന സാംസ്കാരിക വേദിയുടെ "മലയാറ്റൂർ പുരസ്കാരത്തിന്" അർഹനായത് ആര് ?
2023 അക്ബർ കക്കട്ടിൽ അവാർഡ് ജേതാവ് ?
സംസ്ഥാനത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സർക്കാരിന്റെ ആർദ്രം പുരസ്കാരം നേടിയ ജില്ല പഞ്ചായത്ത് ?
2023 ലെ പി വി സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് നേടിയത് ആര് ?
2023ലെ ചെമ്മനം ചാക്കോ സ്മാരക പുരസ്കാരം നേടിയതാര് ?