App Logo

No.1 PSC Learning App

1M+ Downloads
സർക്കാർ-സ്വകാര്യ ആശുപത്രികളെ സംയോജിപ്പിച്ച്‌ നവജാതശിശുക്കൾക്ക്‌ വേഗത്തിൽ മികച്ച ചികിത്സ ലഭ്യമാക്കുന്ന പുതിയ കേരള സർക്കാർ പദ്ധതി ?

Aജീവൻ രേഖ

Bആർദ്രം

Cനിയോ ക്രാഡിൽ

Dതൊട്ടിൽ

Answer:

C. നിയോ ക്രാഡിൽ

Read Explanation:

നിയോനറ്റോളജി - നവജാത ശിശുക്കളുടെ, പ്രത്യേകിച്ച് അസുഖമുള്ള അല്ലെങ്കിൽ അകാലജനനം ആയ നവജാതശിശുവിന്റെ വൈദ്യസഹായം ഉൾക്കൊള്ളുന്ന പീഡിയാട്രിക്സിന്റെ ഒരു ഉപവിഭാഗം. സംസ്ഥാനത്ത്‌ ആദ്യമായി മാതൃകാ പദ്ധതി നടപ്പാക്കുന്ന ജില്ലാ - കോഴിക്കോട് പദ്ധതിയിൽ സഹകരിക്കുന്നത് - ജില്ലാ ഭരണകേന്ദ്രം, ആരോഗ്യവകുപ്പ്, ദേശീയ ആരോഗ്യ ദൗത്യം, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, നാഷണൽ നിയോനേറ്റൽ ഫോറം. പ്രസവം നടക്കുന്ന ആശുപത്രികളെ പരസ്‌പരം ബന്ധിപ്പിച്ച്‌ അടിയന്തര സാഹചര്യങ്ങളിൽ ആശയവിനിമയത്തിനായി നാഷണൽ ഇൻഫോമാറ്റിക്‌ സെന്റർ . വെബ്‌സൈറ്റ് തയ്യാറാക്കി. ശരീരോഷ്മാവ്, രക്തത്തിലെ ഗ്ലൂക്കോസ്, ഓക്സിജൻ എന്നിവ കുറയുന്ന അവസ്ഥയിലുള്ള നവജാതശിശുക്കളെ പ്രത്യേകം സജ്ജീകരിച്ച ഐസിയു ആംബുലൻസിൽ ചികിത്സാ സംവിധാനങ്ങളുള്ള ടേർഷ്യറി കെയർ ആശുപത്രിയിൽ എത്തിച്ച് മികച്ച പരിചരണം ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. സർക്കാർ മേഖലയിലെ 20 നഴ്‌സുമാർക്ക്‌ പരിശീലനവും നൽകി.


Related Questions:

രക്തജന്യ രോഗങ്ങളായ ഹീമോഫീലിയ , അരിവാൾ രോഗം, തലാസീമിയ തുടങ്ങിയ രോഗങ്ങൾക്ക് സമഗ്ര ചികിത്സ ഉറപ്പാക്കുന്ന കേരള സർക്കാർ പദ്ധതി ?
The chairman of the governing body of Kudumbasree mission is:
ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ 5 വർഷം കൊണ്ട് 20 ലക്ഷം പേർക്കു തൊഴിൽ ലക്ഷ്യമിട്ടുള്ള കേരള സർക്കാർ പദ്ധതി ?
പാലിയേറ്റിവ് കെയർ ദിനാചരണത്തോട് അനുബന്ധിച്ച് കേരള ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കാമ്പയിൻ ഏത് ?
സീബ്രാ ലൈനുകളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി കേരളത്തിൽ നടത്തിയ പരിശോധന ?