App Logo

No.1 PSC Learning App

1M+ Downloads
Which newspaper is known as bible of the socially depressed ?

AVivekodhaym

BVidhyrangam

CYukthivadhi journal

DMithavadhi

Answer:

D. Mithavadhi

Read Explanation:

മിതവാദി പത്രം

  • മിതവാദി പത്രം ആരംഭിച്ചത് - മൂർക്കോത്ത് കുമാരൻ 
  • 1907 ൽ തലശ്ശേരിയില്‍ ആരംഭിച്ച മൂർക്കോത്ത് കുമാരന്റെ മിതവാദി പത്രം വിലയ്ക്ക് വാങ്ങി കോഴിക്കോട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - സി.കൃഷ്ണൻ (1913 ൽ)
  • മിതവാദി എന്ന പത്രം ആരംഭിച്ചത് കൊണ്ട് മിതവാദി എന്ന പേരിൽ അറിയപ്പെടുന്നത് - സി.കൃഷ്ണൻ
  • 'സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ' എന്നറിയപ്പെട്ടിരുന്നത് - മിതവാദി പത്രം
  • 'തീയ്യരുടെ ബൈബിൾ' എന്ന് പരിഹസിക്കപ്പെട്ടിരുന്ന മാസിക - മിതവാദി പത്രം
  • 'തീയ്യരുടെ വക ഒരു മലയാള മാസിക' എന്നറിയപ്പെടുന്നത് - മിതവാദി 
  • വീണപൂവ്‌, ഒ. ചന്തുമേനോന്റെ ജീവചരിത്രം എന്നിവ ആദ്യമായി പ്രസിദ്ധീകരിച്ചത്‌ - മിതവാദി പത്രത്തിലാണ്‌
  • കേരളത്തിൽ ആദ്യമായി വാർഷിക വിശേഷാൽപ്രതി പുറത്തിറക്കിയ പത്രം - മിതവാദി

വിവേകോദയം

  • 1904 ൽ എസ്.എൻ.ഡി.പി യോഗത്തിന്റെ മുഖപത്രമായി തിരുവനന്തപുരത്തുനിന്ന് കുമാരനാശാൻ പത്രാധിപരായി 'വിവേകോദയം' ദ്വൈമാസികയായി ആരംഭിച്ചു.
  • എസ്.എൻ.ഡി.പിയുടെ മുഖപത്രം - വിവേകോദയം 
  • വിവേകോദയത്തിന്റെ ആദ്യ പത്രാധിപർ - എം.ഗോവിന്ദൻ 
  • എസ്.എൻ.ഡി.പിയുടെ ഇപ്പോഴത്തെ മുഖപത്രം - യോഗനാദം 

യുക്തിവാദി മാസിക

  • സഹോദരൻ അയ്യപ്പൻ സ്ഥാപക പത്രാധിപനായി ആരംഭിച്ച പത്രം - യുക്തിവാദി (1928)
  • 1926ൽ സി.കൃഷ്‌ണന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന യുക്തിവാദികളുടെ ആദ്യ സമ്മേളനത്തിൽ യുക്തിവാദി എന്ന മാസിക 1927 ജനുവരിയിൽ തുടങ്ങാൻ തീരുമാനിച്ചെങ്കിലും 1929 സെപ്റ്റംബറിലാണ് യുക്തിവാദിയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. 
  •  “യുക്തിയേന്തി മനുഷ്യന്റെ

ബുദ്ധി ശക്തി ഖനിച്ചതില്‍

ലഭിച്ചതല്ലാതില്ലൊന്നും

ലോകവിജ്ഞാന രാശിയില്‍" - യുക്തിവാദി മാസികയുടെ ഈ ആപ്തവാക്യ ശ്ലോകം എഴുതിയത്‌ - സഹോദരന്‍ അയ്യപ്പന്‍

  • യുക്തിവാദി മാസികയുടെ ആദ്യ പത്രാധിപര്‍ ആരായിരുന്നു - സഹോദരന്‍ അയ്യപ്പന്‍
  • യുക്തിവാദിയുടെ പ്രസിദ്ധീകരണം ആരംഭിച്ച വർഷം - 1928 
  • യുക്തിവാദി പ്രസിദ്ധീകരണത്തിന്റെ അച്ചടി ആരംഭിച്ച സ്ഥലം - എറണാകുളം 
  • മലയാളത്തിലെ ആദ്യ യുക്തിവാദി പത്രം - യുക്തിവാദി 
  • യുക്തിവാദി മാസിക ഇരിങ്ങാലക്കുടയിൽ നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത് - 1931 
  • യുക്തിവാദി മാസികയുടെ എഡിറ്റർ - എം.സി.ജോസഫ്

Related Questions:

അക്കമ്മ ചെറിയാന്റെ ജനനം ?
തന്നിരിക്കുന്ന വിവരണങ്ങളിൽ നിന്ന് ആളെ തിരിച്ചറിയുക: 1.പള്ളത്തു മനക്കൽ കൃഷ്ണൻ നമ്പൂതിരി എന്ന സാമൂഹിക പരിഷ്കർത്താവിനെയാണ് അവർ വിവാഹം ചെയ്തത്. 2.പതിമൂന്നാം വയസ്സിൽ വിവാഹിതയായ നവോത്ഥാന നായിക 3.നമ്പൂതിരി സ്ത്രീകളുടെ ഉന്നമനത്തിനായി പ്രയത്‌നിച്ച നവോത്ഥാന നായിക. 4.തന്റെ സമുദായത്തിലെ പെൺകുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് തൃത്താലയ്ക്ക് അടുത്ത് ഒരു വായനശാലയുടെ സമ്മേളനത്തിൽ ഘോഷയില്ലാതെ ഒരു ജാഥ സംഘടിപ്പിച്ച നവോത്ഥാന നായിക.
Where is the headquarter of Prathyaksha Reksha Daiva Sabha?
തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ മലയാള കവി ?
Chattampi Swamikal was born in the year :