സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം ഏത്?
Aകേരളകൗമുദി
Bമിതവാദി
Cകേരളസഞ്ചാരി
Dകേരളപത്രിക
Answer:
B. മിതവാദി
Read Explanation:
മിതവാദി
1907ൽ തലശ്ശേരിയിലെ വിദ്യാവിലാസം പ്രസ്സിൽ നിന്നാണ് മിതവാദി പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.
ടി.ശിവശങ്കരനായിരുന്നു ഇതിൻറെ സ്ഥാപകൻ
മൂർക്കോത്ത് കുമാരനായിരുന്നു ആദ്യ പത്രാധിപർ.
1913 മൂർക്കോത്ത് കുമാരൻ പത്രാധിപസ്ഥാനം ഒഴിയുകയും സി.കൃഷ്ണൻ മിതവാദി പത്രത്തിന്റെ സാരഥ്യമേറ്റെടുത്തു.
ഇദേഹം 'മിതവാദി : തീയ്യരുടെ വക ഒരു മലയാളം മാസിക' എന്ന പേരിൽ പത്രത്തിനെ പുനർനാമകരണം ചെയ്തു.
ഇതിനുശേഷം ഇദ്ദേഹം 'മിതവാദി കൃഷ്ണൻ' എന്നറിയപ്പെടാൻ തുടങ്ങി.
'തീയ്യരുടെ ബൈബിൾ, 'അധസ്ഥിതരുടെ ബൈബിൾ' എന്നെല്ലാം മിതവാദി വിശേഷിപ്പിക്കപ്പെട്ടു.
1907ൽ കുമാരനാശാൻറെ വീണപൂവ് പ്രസിദ്ധീകരിച്ച പത്രമാണ് മിതവാദി.
1917ൽ റഷ്യൻ വിപ്ലവത്തിന് പിന്തുണ പ്രഖ്യാപിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ച മലയാളം പത്രം കൂടിയാണ് മിതവാദി