Challenger App

No.1 PSC Learning App

1M+ Downloads
മലബാർ കലാപം പ്രമേയമാകുന്ന ഉറൂബിന്റെ നോവൽ ഏതാണ് ?

Aഉമ്മാച്ചു

Bസുന്ദരികളും സുന്ദരൻമാരും

Cനുരയും പതയും

Dഅണിയറ

Answer:

B. സുന്ദരികളും സുന്ദരൻമാരും

Read Explanation:

സുന്ദരികളും സുന്ദരന്മാരും

  • പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും.
  • 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു.
  • മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.
  • 1954ൽ മാതൃഭൂമി വാരികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
  • സുശീല മിശ്ര ഈ കൃതിയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി.

ഉറൂബ്

  • മലയാളത്തിലെ ഒരു നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പി.സി. കുട്ടികൃഷ്ണൻ
  • സ്ത്രീപക്ഷവാദി, കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിലും അറിയപ്പെടുന്നു.

പ്രധാന കൃതികൾ

  • ആമിന (1948)
  • കുഞ്ഞമ്മയും കൂട്ടുകാരും (1952)
  • ഉമ്മാച്ചു (1954)
  • മിണ്ടാപ്പെണ്ണ് (1958)
  • സുന്ദരികളും സുന്ദരന്മാരും (1958)സ്വാതന്ത്ര്യസമരത്തിന്റെ നമസ്കാരം
  • പശ്ചാത്തലത്തിൽ സ്വാതന്ത്ര്യത്തിനു മുൻപുള്ള കേരളീയ സമൂഹത്തിന്റെയും
  • സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ
  • നോവലിൽ. വിശ്വനാഥൻ, കുഞ്ഞിരാമൻ, രാധ, ഗോപാലകൃഷ്ണൻ, സുലൈമാൻ,
  • രാമൻ മാസ്റ്റർ, വേലുമ്മാൻ, ശാന്ത, കാർത്തികേയൻ, ഹസ്സൻ തുടങ്ങിയവർ
  • ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌.
  • ചുഴിക്കു പിൻപേ ചുഴി (1967)
  • അണിയറ (1968)
  • അമ്മിണി (1972)
  • കരുവേലക്കുന്ന്
  • ഇടനാഴികൾ 

അവാർഡുകൾ

  • മദ്രാസ് സർക്കാർ പുരസ്കാരം (1948) – കതിർക്കറ്റ
  • മദ്രാസ് സർക്കാർ പുരസ്കാരം (1949) – തുറന്നിട്ട ജാലകം
  • മദ്രാസ് സർക്കാർ പുരസ്കാരം (1951) – കൂമ്പെടുക്കുന്ന മണ്ണ്
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം (1958) – ഉമ്മാച്ചു
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (1960) – സുന്ദരികളും സുന്ദരന്മാരും
  • എം.പി. പോൾ പുരസ്കാരം (1960) – ഗോപാലൻ നായരുടെ താടി
  • മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം (1971) – ഉമ്മാച്ചു
  • ആശാൻ ശതവാർഷിക പുരസ്കാരം (1973) – സുന്ദരികളും സുന്ദരന്മാരും
  • കേന്ദ്ര കലാസമിതി അവാർഡ് – തീ കൊണ്ടു കളിക്കരുത്

Related Questions:

മഞ്ഞ് എന്ന നോവൽ രചിച്ചത് ആര്?
' മുത്തുച്ചിപ്പി ' എന്ന കൃതി രചിച്ചതാര് ?
കയ്റോ കത്തുകൾ ആരുടെ യാത്രാവിവരണ കൃതിയാണ് ?
കൊച്ചിൻ സ്റ്റേറ്റ് മാന്വൽ എഴുതിയത് ആര് ?
'Keralam Valarunnu' was written by :