App Logo

No.1 PSC Learning App

1M+ Downloads
പാൻജിയ വൻകര പിളർന്നു രൂപംകൊണ്ട വൻകരകൾ ഏവ :

Aആഫ്രിക്ക & ലോറൻഷ്യ

Bലൗറേഷ്യ & ഗോണ്ട്വാനാലാന്റ്

Cആസ്ട്രേലിയ & ആന്റാർട്ടിക്ക

Dസൈബീരിയ & ഫ്രാൻസ്യൽ

Answer:

B. ലൗറേഷ്യ & ഗോണ്ട്വാനാലാന്റ്

Read Explanation:

  • ഭൂമിയിൽ ഇന്ന് കാണപ്പെടുന്ന പ്രധാനപ്പെട്ട 7 ഭൂഖണ്ഡങ്ങളെല്ലാം ഏകദേശം 25O ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഒന്നായിരുന്നു എന്ന് വേഗ്നറുടെ വൻകര വിസ്ഥാപന സിദ്ധാന്തം പ്രസ്താവിക്കുന്നു.

  • വേഗ്നറുടെ വൻകര വിസ്ഥാപന സിദ്ധാന്തമനുസരിച്ച് ലോകത്തിൽ ആദ്യം നിലനിന്നിരുന്ന ബൃഹത് ഭൂഖണ്ഡം - പാൻജിയ

  • പാൻജിയയ്ക്ക് ചുറ്റും ഉണ്ടായിരുന്ന അതിവിസ്തൃതമായ സമുദ്രം - പന്തലാസ

  • പാൻജിയ വൻകര പിളർന്നു മാറിയ വടക്കൻ ഭാഗം അറിയപ്പെടുന്ന പേര് - ലൗറേഷ്യ (ഉത്തരാർദ്ധഗോളം)

  • പാൻജിയ വൻകര പിളർന്നു മാറിയ തെക്കൻ ഭാഗം അറിയപ്പെടുന്ന പേര് - ഗോണ്ട്വാനാലാന്റ് (ദക്ഷിണാർദ്ധഗോളം)

  • ലൗറേഷ്യയും ഗോണ്ട്വാനാലാന്റും പലതായി പിളരുകയും ഇന്നു കാണുന്ന വൻകരകളായി പരിണമിക്കുകയും ചെയ്തു

  • ഗോണ്ട്വാനാലാന്റ - തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാർട്ടിക്ക, ആസ്ട്രേലിയ, എന്നീ വൻകരകളും കൂടാതെ ഇന്ത്യൻ ഫലകവും ഉൾപ്പെടുന്നു.

  • ലൗറേഷ്യ - യുറേഷ്യ, വടക്കേ അമേരിക്ക എന്നിവ ഉൾപ്പെടുന്നു.

  • ലൗറേഷ്യക്കും ഗോണ്ട്വാനാലാന്റനും ഇടയിൽ രൂപം കൊണ്ട കടലാണ് ടെഥിസ്


Related Questions:

ലോകത്തിൽ ഏറ്റവും കുറവ് കണ്ടൽ വനങ്ങൾ കാണപ്പെടുന്ന വൻകര ഏതാണ് ?
കിളിമഞ്ചാരോ ഏത് വൻകരയിലാണ് സ്ഥിതി ചെയ്യുന്നത് ?
Who introduced the theory of continent displacement?
The Name of Mother Continent is ?
Which are the Indian research centres in Antarctica?