App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്ന ഉപകരണങ്ങളിൽ ഏതിലാണ് വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്നത് ?

Aവൈദ്യുത മോട്ടോർ

Bസുരക്ഷാ ഫ്യൂസ്

Cജനറേറ്റർ

DLED ബൾബ്

Answer:

B. സുരക്ഷാ ഫ്യൂസ്

Read Explanation:

  • സുരക്ഷാ ഫ്യൂസ് - ഒരു സർക്യൂട്ടിലെ അമിത വൈദ്യുതപ്രവാഹം ഉണ്ടാകുന്നതുമൂലമുള്ള അപകടങ്ങളിൽ നിന്നും നമ്മെയും ഉപകരണങ്ങളെയും സംരക്ഷിക്കുന്ന സംവിധാനം 
  •  വൈദ്യുത പ്രവാഹത്തിന്റെ താപഫലം ഉപയോഗപ്പെടുത്തിയിരിക്കുന്ന ഒരു ഉപകരണമാണിത് 
  • ടിൻ ,ലെഡ് എന്നിവയുടെ സങ്കരം ഉപയോഗിച്ചാണ് ഫ്യൂസ് വയർ ഉണ്ടാക്കുന്നത് 
  • ഉയർന്ന പ്രതിരോധവും താഴ്ന്ന ദ്രവണാങ്കവും ആണ് ഒരു ഫ്യൂസ് വയറിന്റെ പ്രധാന സവിശേഷത 
  • ഫ്യൂസ് വയറിനെ സർക്കീട്ടിൽ ശ്രേണീരീതിയിലാണ് ഘടിപ്പിക്കുന്നത് 
  • ഒരു സർക്യൂട്ടിൽ താങ്ങാവുന്നതിലധികം പവർ ഉള്ള ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിനെ ഓവർലോഡിംഗ് എന്ന് പറയുന്നു 

 


Related Questions:

കമ്പിചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലായാൽ കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തുനിന്ന് എങ്ങാട്ടായിരിക്കും ?
താഴെ പറയുന്നവയിൽ വൈദ്യുതകാന്തികപ്രേരണം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണമേത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത പവറിൻറെ യൂണിറ്റ് ഏത് ?
താഴെ പറയുന്നതിൽ ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം ഏത് ?
ഷോർട്ട് സർക്യൂട്ട്, ഇൻസുലേഷൻ തകരാർ, ഓവർലോഡിങ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിച്ഛേദിപ്പിക്കാൻ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് _______ ?