Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സഹവർത്തിത പഠനത്തിന്റെ പ്രത്യേകതകൾ ഏതൊക്കെ ?

Aപഠിതാക്കളിൽ വ്യക്തിഗത ഉത്തരവാദിത്വവും ക്രിയാത്മകമായ പരസ്പരാശ്രിതത്വവും

Bമുഖാമുഖം ഉള്ള ആശയവിനിമയവും സ്വയം പ്രചോദിത ലക്ഷ്യ നിർധാരണവും

Cക്രമാനുഗതമായ സ്വയം വിലയിരുത്തൽ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സഹവർത്തിത പഠനം (Collaborative Learning)

  • രണ്ടോ അതിലധികമോ അംഗങ്ങളുള്ള സംഘം ഒരു പ്രശ്നം പരിഹരിക്കുന്നതിനോ , ഒരു പ്രവർത്തനം പൂർത്തിയാക്കുന്നതിനോ ഒരു ഉൽപ്പന്നം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിൽ ഉൾച്ചേർന്നു പ്രവർത്തിക്കുന്നതാണ് - സഹവർത്തിത പഠനം
  • വ്യക്തിഗത പഠനത്തെക്കാൾ സഹവർത്തിത പഠനത്തിലൂടെ ആർജ്ജിക്കുന്ന വിവരം ദീർഘകാലം പഠിതാവിൽ നിലനിൽക്കുന്നു.

സഹവർത്തിത പഠനത്തിൻറെ മികവുകൾ

  • ചിന്താശേഷി, ഓർമ്മശക്തി, ആത്മവിശ്വാസം, ഭാഷണ ശേഷി, സാമൂഹ്യ ഇടപെടൽ ശേഷി വ്യക്ത്യാന്തരബന്ധം എന്നിവ വികസിക്കുന്നു
  • വിമർശനാത്മക ചിന്ത ഉദ്ദീപിപ്പിക്കുകയും ചർച്ചകളിലൂടെയും സംവാദത്തിലൂടെയും ആശയ വ്യക്തത ഉറപ്പുവരുത്തുകയും ചെയ്യുന്നു
  • പ്രശ്ന പരിഹരണത്തിന് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നു
  • ജ്ഞാനനിർമിതിവാത സമീപനവുമായി യോജിച്ചു പോകുന്നു
  • പഠിതാക്കൾക്ക് പരസ്പരം സഹായിക്കാനും വികസിക്കാനും ഉത്തരവാദിത്തം ഉണ്ടാകുന്നു
  • പഠന ശൈലിയിലുള്ള വ്യത്യാസം അഭിസംബോധന ചെയ്യുകയും നൂതന പഠന രീതികളും തന്ത്രങ്ങളും വികസിപ്പിക്കുകയും ചെയ്യുന്നു 

Related Questions:

ഹള്ളിന്റെ S-R ബന്ധങ്ങളുടെ ശക്തി എത്ര ചരങ്ങളെ (Variable) ആശ്രയിച്ചിരിക്കുന്നു ?
H.M. is the most famous human subject in the study of:
A child who demonstrate exceptional ability in a specific domain at an early age is called a :
വൈജ്ഞാനികവും മാനസികവുമായ അസന്തുലിതാവസ്ഥ പഠനത്തിലേക്ക് നയിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞൻ :

According to Spearman intelligence consists of two factors

  1. General factor and specific factor
  2. General factor only
  3. Specific factor only
  4. Creative factor