Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ BNSS സെക്ഷൻ 191 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഏതെങ്കിലും കോടതിയിലേക്കു പോകുന്ന വഴിക്ക്, യാതൊരു പരാതിക്കാരനോടോ, സാക്ഷിയോടോ ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ ആവശ്യപ്പെടുകയോ അയാളെ അനാവശ്യമായ തടഞ്ഞുവയ്ക്കലിനോ അസൗകര്യത്തിനോ വിധേയനാക്കുകയോ, താൻ ഹാജരാകുന്നതിന് തൻ്റെ സ്വന്തം ബോണ്ട് അല്ലാത്ത ഏതെങ്കിലും ജാമ്യം കൊടുക്കാൻ അയാളോട് ആവശ്യപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല:
  2. എന്നാൽ 190-ാം വകുപ്പിൽ നിദേശിച്ചതുപോലെ ഹാജരാകാനോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കാനോ ഏതെങ്കിലും പരാതിക്കാരനോ സാക്ഷിയോ വിസമ്മതിക്കുന്നുവെങ്കിൽ, പോലീസ് സ്റ്റേഷന്റെ ചാർജുള്ള പോലീസ് ഉദ്യോഗസ്ഥന് അയാളെ കസ്റ്റഡിയിൽ മജിസ്ട്രേറ്റിന്റെ അടുക്കൽ അയയ്ക്കാവുന്നതും, മജിസ്ട്രേറ്റിന്, അയാൾ അങ്ങനെയുള്ള ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കുന്നതുവരെയോ കേസിന്റെ വാദം പൂർത്തിയാക്കുന്നതു വരെയോ അയാളെ കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കാവുന്നതുമാണ്.

    Aഒന്ന് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    BNSS Section 191

    പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ പരാതിക്കാരനോടും സാക്ഷിയോടും ആവശ്യപ്പെടാവുന്നതല്ലെന്നും അവരെ തടഞ്ഞുവയ്ക്കലിന് വിധേയമാക്കാവുന്നതല്ലെന്നും.

    • ഏതെങ്കിലും കോടതിയിലേക്കു പോകുന്ന വഴിക്ക്, യാതൊരു പരാതിക്കാരനോടോ, സാക്ഷിയോടോ ഒരു പോലീസ് ഉദ്യോഗസ്ഥനെ അനുഗമിക്കാൻ ആവശ്യപ്പെടുകയോ അയാളെ അനാവശ്യമായ തടഞ്ഞുവയ്ക്കലിനോ അസൗകര്യത്തിനോ വിധേയനാക്കുകയോ, താൻ ഹാജരാകുന്നതിന് തൻ്റെ സ്വന്തം ബോണ്ട് അല്ലാത്ത ഏതെങ്കിലും ജാമ്യം കൊടുക്കാൻ അയാളോട് ആവശ്യപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല:

    • എന്നാൽ 190-ാം വകുപ്പിൽ നിദേശിച്ചതുപോലെ ഹാജരാകാനോ ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കാനോ ഏതെങ്കിലും പരാതിക്കാരനോ സാക്ഷിയോ വിസമ്മതിക്കുന്നുവെങ്കിൽ, പോലീസ് സ്റ്റേഷന്റെ ചാർജുള്ള പോലീസ് ഉദ്യോഗസ്ഥന് അയാളെ കസ്റ്റഡിയിൽ മജിസ്ട്രേറ്റിന്റെ അടുക്കൽ അയയ്ക്കാവുന്നതും, മജിസ്ട്രേറ്റിന്, അയാൾ അങ്ങനെയുള്ള ബോണ്ട് ഒപ്പിട്ടു പൂർത്തീകരിക്കുന്നതുവരെയോ കേസിന്റെ വാദം പൂർത്തിയാക്കുന്നതു വരെയോ അയാളെ കസ്റ്റഡിയിൽ തടഞ്ഞുവയ്ക്കാവുന്നതുമാണ്.


    Related Questions:

    താഴെപ്പറയുന്നവയിൽ സെക്ഷൻ 75 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലം ?

    1. 75(1) - ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റോ തൻ്റെ പ്രാദേശിക അധികാരപരിധിയിലുള്ള ഏതെങ്കിലും വ്യക്തിക്ക് രക്ഷപ്പെട്ട ഏതെങ്കിലും കുറ്റവാളിയെയോ, പ്രഖ്യാപിത കുറ്റവാളിയെയും , ജാമ്യമില്ലാ വ്യക്തിയെയോ അറസ്റ്റ് ചെയ്യുന്നതിനായി, വാറൻ്റ് അധികാരപ്പെടുത്തിക്കൊടുക്കാവുന്നതാണ്.
    2. 75(2) - അത്തരം വാറൻ്റ് പുറപ്പെടുവിച്ച വ്യക്തിയെ അറസ്റ്റ് ചെയ്യുമ്പോൾ,അയാളെ വാറൻ്റോടുകൂടി ഏറ്റവും അടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് കൈമാറേണ്ടതും, ആ പോലീസ് ഉദ്യോഗസ്ഥൻ, അയാളെ 73-ാം വകുപ്പിൻ കീഴിൽ ജാമ്യം വാങ്ങാത്തപക്ഷം, ആ സാഹചര്യത്തിൽ അധികാരപരിധിയുള്ള ഒരു മജിസ്ട്രേറ്റിൻ്റെ മുമ്പാകെ എത്തിക്കേണ്ടതുമാകുന്നു.
    3. 75(3) - അത്തരം വ്യക്തി വാറന്റിന്റെ രസീത് രേഖാമൂലം അംഗീകരിക്കുകയും, ആരുടെ അറസ്‌റ്റിനായാണോ പുറപ്പെടുവിച്ചത് , ആ വ്യക്തി തന്റെ ചുമതലയുള്ള ഏതെങ്കിലും ഭൂമിയിലോ മറ്റ് വസ്തു‌വിലോ ആണെങ്കിലോ പ്രവേശിക്കുന്നുവെങ്കിലോ, നടപ്പാക്കേണ്ടതാകുന്നു.
      കോഗ്നൈസബിൾ കേസുകൾ അന്വേഷണം നടത്താൻ പോലീസ് ഉദ്യോഗസ്ഥനുള്ള അധികാരത്തെക്കുറിച്ച് പറയുന്ന സെക്ഷൻ ഏത് ?

      സെക്ഷൻ 78 പ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. അറസ്റ്റ് വാറന്റ് നടപ്പിലാക്കുന്ന പോലീസ് ഉദദ്യാഗസ്ഥനോ മറ്റൊരാളോ, (ജാമ്യം സംബന്ധിച്ച 73-ാം വകുപ്പിലെ വ്യവസകൾക്ക് വിധേയമായി അനാവശ്യമായ കാലതാമസം കൂടാതെ, അറസ്റ്റ് ചെയ്യപ്പെട്ട ആളെ ,ഏതു കോടതിയുടെ മുമ്പാകെയാണോ ഹാജരാക്കുവാൻ നിയമം അയാളുടെ ആവശ്യപ്പെടുന്നത്, ആ കോടതി മുമ്പാകെ ഹാജരാക്കേണ്ടതാകുന്നു
      2. എന്നാൽ, അത്തരം കാലതാമസം, ഒരു കാരണവശാലും, അറസ്‌റ്റ്‌ ചെയ്‌ത സ്ഥലത്തു നിന്നും മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ സമയം ഒഴികെ 48 മണിക്കൂറിൽ കവിയാൻ പാടില്ല
        തെളിവ് പോരാത്തപ്പോൾ പ്രതിയുടെ വിമോചനത്തെക്കുറിച്ച് പറയുന്ന BNSS സെക്ഷൻ ഏത് ?
        പോലീസ് സ്റ്റേഷൻ്റെ ചാർജുള്ള ഉദ്യോഗസ്ഥന് മറ്റൊരാളോട് പരിശോധന-വാറൻ്റ് പുറപ്പെടുവിക്കാൻ എപ്പോൾ ആവശ്യപ്പെടാമെന്ന് പറയുന്ന BNSS സെക്ഷൻ ഏത് ?