Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ ഏതൊക്കെയാണ്?

(i) വീയപുരം ചൂണ്ടനാണ് നെഹ്റു ട്രോഫി നേടിയ ആദ്യത്തെ ചുണ്ടൻ വള്ളം

(ii) വീയപുരം ചൂണ്ടനാണ് നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ തവണ വിജയിച്ചത്

(iii) 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ് 2025-ൽ നടന്നത്

A(i) മാത്രം ശരിയാണ്

B(iii) മാത്രം ശരി

C(ii) & (iii) ശരിയാണ്

D(i), (ii) & (iii)

Answer:

B. (iii) മാത്രം ശരി

Read Explanation:

  • ആദ്യ വിജയി: 1952-ൽ നടന്ന ആദ്യ നെഹ്റു ട്രോഫി (അന്ന് പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി) മത്സരത്തിൽ വിജയിച്ചത് നടുഭാഗം ചുണ്ടൻ ആണ്.

  • ഏറ്റവും കൂടുതൽ വിജയങ്ങൾ: നെഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കൂടുതൽ തവണ (16 തവണ) കിരീടം ചൂടിയത് കാരിച്ചാൽ ചുണ്ടൻ ആണ്.

  • 71-ാമത് എഡിഷൻ: 2024-ൽ നടന്നത് നെഹ്റു ട്രോഫിയുടെ 70-ാമത് എഡിഷനായിരുന്നു. ഇതിന്റെ തുടർച്ചയായി 2025-ൽ നടന്നത് 71-ാമത് നെഹ്റു ട്രോഫി വള്ളംകളിയാണ്.

  • വേദി: ആലപ്പുഴയിലെ പുന്നമടക്കായലിലാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്.

  • തീയതി: സാധാരണയായി എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ഈ ജലമേള സംഘടിപ്പിക്കാറുള്ളത്.

  • ട്രോഫി: 1952-ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ആലപ്പുഴ സന്ദർശനത്തോടനുബന്ധിച്ച് നടന്ന പ്രദർശന മത്സരത്തിന് ശേഷം, അദ്ദേഹം ന്യൂഡൽഹിയിൽ തിരിച്ചെത്തി വെള്ളിയിൽ തീർത്ത ചുണ്ടൻവള്ളത്തിന്റെ മാതൃകയിലുള്ള ട്രോഫി സംഭാവന നൽകുകയായിരുന്നു


Related Questions:

2023 ഫെബ്രുവരിയിൽ നടന്ന നാഷണൽ ഇന്റർ യൂണിവേഴ്‌സിറ്റി വനിത ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?
2025-ലെ ഐ. സി. സി. ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മൽസരം ജയിച്ച രാജ്യമേത് ?
ഇതിൽ ഏതു കായികതാരം ആണ് ഗോൾഡൻ സ്ലാം കരസ്ഥമാക്കിയത്?
അറുപ്പത്തി ഏഴാമത് (2019ലെ) നെഹ്റു ട്രോഫി വള്ളംകളി ജേതാവ് ?
2017 ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടര് 17 വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച രാജ്യം