App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

Aപരിപക്വനം, അഭിപ്രേരണ, അഭിരുചി

Bതാല്പര്യം, ലക്ഷ്യം, ബുദ്ധി

Cഅവധാനം, മനോഭാവം, മുന്നറിവ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ 3 വിഭാഗങ്ങളായി തരം തിരിചിരിക്കുന്നു.

  1. വൈയക്തിക ചരങ്ങൾ - വ്യക്തിയുമായി ബന്ധപ്പെട്ടവ
  2. പാഠ്യ ചരങ്ങൾ - പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവ
  3. പഠനതന്ത്രങ്ങൾ - പഠന തന്ത്രങ്ങളുമായി ബന്ധപ്പെട്ടവ

വൈയക്തിക ചരങ്ങൾ (Individual Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് വൈയക്തിക ചരങ്ങൾ.
  • വ്യക്തിയുമായി ബന്ധപ്പെട്ട ചരങ്ങളെയാണ് വൈയക്തിക ചരങ്ങൾ എന്നു പറയുന്നത്.
    • പരിപക്വനം
    • പ്രായം
    • ലിംഗഭേദം
    • മുൻ അനുഭവങ്ങൾ
    • ശേഷികൾ
    • കായിക വൈകല്യങ്ങൾ
    • അഭിപ്രേരണ 

പാഠ്യ ചരങ്ങൾ (Task Variable)

  • പഠനത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിൽ പാഠ്യ വസ്തുവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നത് പാഠ്യ ചരങ്ങൾ എന്നാണ്.
    • പാഠ്യ വസ്തുവിൻറെ ദൈർഗ്യം 
    • പാഠ്യ  വസ്തുവിൻറെ കഠിനനിലവാരം
    • പാഠ്യ വസ്തുവിൻറെ അർത്ഥപൂർണത
    • പാഠ്യ വസ്തുവിൻറെ സംഘാടനം

പഠനതന്ത്ര ചരങ്ങൾ (Method Variable)

  • പഠനതന്ത്രവുമായി ബന്ധപ്പെട്ടവയെ വിളിക്കുന്നതാണ് പഠനതന്ത്ര ചരങ്ങൾ
    • പരിശീലനത്തിൻ്റെ വിതരണം
    • പഠനത്തിൻറെ അളവ്
    • പഠനത്തിനിടയിലെ ഉരുവിടൽ
    • സമ്പൂർണ്ണ രീതിയുടെയും ഭാഗിക ഭീതിയുടേയും പ്രയോഗം
    • ഇന്ദ്രിയങ്ങളുടെ ഉപയോഗത്തിൽ സ്വീകരിക്കുന്ന തന്ത്രം

Related Questions:

ഗിൽഫോർഡിന്റെ അഭിപ്രായത്തിൽ പ്രേരണ എന്നത് എന്ത് തുടങ്ങാനും നിലനിർത്താനുമുള്ള പ്രവണത വളർത്തുന്ന ആന്തരിക അവസ്ഥയാണ് ?
The best assurance for remembering material for an examination is:
പഠനത്തിൽ 'ടാബുല രാസ' എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്?
"The capacity to acquire and apply knowledge". is called
പഠനം ബന്ധങ്ങൾ സ്ഥാപിക്കുന്ന യാന്ത്രിക പ്രക്രിയയാണെന്നും പഠിതാവ് വരുത്തുന്ന തെറ്റുകൾ പഠിതാവ് തിരുത്തിയാണ് പഠനം നടക്കുന്നതെന്നും പ്രസ്താവിച്ചത് ആരാണ് ?