ചുവടെ നല്കിയിരിക്കുന്നവയിൽ 'സാമൂഹിക ഘടകങ്ങളിൽ' ഉൾപ്പെടുന്നത് ഏത് ?
Aകുടുംബം
Bവിദ്യാഭ്യാസം
Cസമപ്രായസംഘങ്ങൾ
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
സാമൂഹിക ഘടകങ്ങൾ
വ്യക്തികളുടെ പെരുമാറ്റം, മനോഭാവം, അവസരങ്ങൾ, തിരഞ്ഞെടുപ്പ് തുടങ്ങിയവയെ സ്വാധീനിക്കുന്ന സമൂഹത്തിന്റെ വിവിധ ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് സാമൂഹികഘടകങ്ങൾ.
കുടുംബം,വിദ്യാഭ്യാസം, സമപ്രായസംഘങ്ങൾ, മതം, ജാതിവ്യവസ്ഥ, സാമ്പത്തികനില, പരിസ്ഥിതി, സാംസ്കാരികവഴക്കങ്ങൾ, മൂല്യങ്ങൾ, ഭരണസംവിധാനങ്ങൾ, രാഷ്ട്രീയം, സാങ്കേതികവിദ്യ, മാധ്യമങ്ങൾ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.