Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ വലിയ ശിലാ മണ്ഡല ഫലകങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം ?

  1. ഇന്തോ - ഓസ്ട്രേലിയൻ ഫലകം
  2. തെക്കേ അമേരിക്കൻ ഫലകം
  3. അറേബ്യൻ ഫലകം
  4. കരീബിയൻ ഫലകം

    Aഇവയൊന്നുമല്ല

    B1, 2 എന്നിവ

    C2 മാത്രം

    D3, 4

    Answer:

    B. 1, 2 എന്നിവ

    Read Explanation:

    ശിലാ മണ്ഡല ഫലകങ്ങൾ:

    • അനേകായിരം കിലോമീറ്റർ വിസ്തൃതിയും, പരമാവധി 100 കിലോമീറ്റർ കനവുമുള്ള, ശിലാമണ്ഡലത്തിന്റെ  ഭാഗങ്ങളാണിവ .

    • വർഷത്തിൽ 2 മുതൽ 12 സെന്റീമീറ്റർ വരെ ഇവയ്ക്ക് ചലനവേഗതയുണ്ട് 

    • മാഗ്മയുടെ സംവഹന പ്രവാഹമാണ് ഫലകങ്ങളുടെ ചലനത്തിന് കാരണമാകുന്നത്.

    • ശിലാ മണ്ഡല ഫലകങ്ങളെ വലിയ ശിലാ മണ്ഡല ഫലകങ്ങൾ എന്നും,ചെറിയ ശിലാ മണ്ഡല ഫലകങ്ങൾ എന്നും രണ്ടായി തരം തിരിച്ചിരിക്കുന്നു 

    വലിയ ശിലാ മണ്ഡല ഫലകങ്ങൾ:

    • വലിയ ഫലകങ്ങളുടെ എണ്ണം : 7 

      1. ഇന്തോ - ഓസ്ട്രേലിയൻ ഫലകം

      2. പസഫിക് ഫലകം

      3. വടക്കേ അമേരിക്കൻ ഫലകം

      4. തെക്കേ അമേരിക്കൻ ഫലകം

      5. ആഫ്രിക്കൻ ഫലകം

      6. യൂറോപ്യൻ ഫലകം

      7. അന്റാർട്ടിക്കൻ ഫലകം

    • വലിയ ഫലകങ്ങളിൽ ഏറ്റവും വലുത് : പസഫിക് ഫലകം.

    പ്രധാനപ്പെട്ട ചെറിയ ശിലാ മണ്ഡല ഫലകങ്ങൾ 

    1. ഫിലിപ്പൈൻ ഫലകം 

    2. കൊക്കോസ് ഫലകം

    3. നാസ്ക ഫലകം

    4. കരീബിയൻ ഫലകം

    5. സ്കോഷ്യ ഫലകം

    6. അറേബ്യൻ ഫലകം

     

     


    Related Questions:

    സമുദ്രനിരപ്പിൽ നിന്നും ഉയരം കൂടുംതോറും ജൈവവൈവിധ്യം _____ .
    പ്രകൃതിയിലെ ജലാശയങ്ങളിലും ജലസ്രോതസസുകളിലും മാലിന്യങ്ങൾ വലിച്ചെറിയുകയും വിഷാംശമുള്ള രാസപദാർത്ഥങ്ങൾ, മലിനജലം എന്നിവ പുറന്തള്ളുകയും ചെയ്യുന്നതുമൂല മുണ്ടാകുന്ന മലിനീകരണം ?
    Which of the following soil have the attributes of cracks and shrinks in dry condition?
    ലോകത്തിലെ ഏറ്റവും ആഴം കൂടിയ തടാകം ഏതാണ് ?

    അന്തരീക്ഷ വായുവിലെ ചില വാതകങ്ങളും അവയുടെ വ്യാപ്തവും താഴെ നൽകിയിരിക്കുന്നു അവയിൽ കൃത്യമായത് മാത്രം തിരഞ്ഞെടുക്കുക :

    1. നൈട്രജൻ     -    78.08%
    2. ഓക്സിജൻ - 20.95%
    3. ആർഗൺ - 0.04%
    4. കാർബൺ ഡയോക്സൈഡ് - 0.93%