Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 19 അനുസരിച്ച് സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

  1. അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം.
  2. സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം.
  3. വിദ്യാഭ്യാസത്തിനുള്ള അവകാശം.
  4. ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം.

    Aഒന്ന് മാത്രം

    Bനാല് മാത്രം

    Cഎല്ലാം

    Dഒന്നും രണ്ടും നാലും

    Answer:

    D. ഒന്നും രണ്ടും നാലും

    Read Explanation:

    • ഭരണഘടനയുടെ 19 മുതൽ 22 വരെയുള്ള അനുച്ഛേദങ്ങൾ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെ വിശദീകരിക്കുന്നു.

    • അനുച്ഛേദം 19 പൗരന്മാർക്ക് അഭിപ്രായപ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം, സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യയിൽ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം, ഇന്ത്യയിൽ എവിടെയും സ്ഥിരമായി താമസിക്കാനുള്ള സ്വാതന്ത്ര്യം, ഇഷ്ടമുള്ള തൊഴിൽ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവ നൽകുന്നു.

    • വിദ്യാഭ്യാസത്തിനുള്ള അവകാശം അനുച്ഛേദം 21എ പ്രകാരമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.


    Related Questions:

    ഡോ. ബി. ആർ. അംബേദ്കർ അഭിപ്രായപ്പെട്ടതുപ്രകാരം, താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ?

    1. സമത്വത്തിന്റെ അഭാവത്തിൽ സ്വാതന്ത്ര്യം ചുരുക്കം ചിലരുടെ ആധിപത്യം സൃഷ്ടിക്കും.
    2. സ്വാതന്ത്ര്യത്തിന്റെ അഭാവത്തിൽ സമത്വം വ്യക്തി മുന്നേറ്റങ്ങളെ തടയും.
    3. സാഹോദര്യത്തിന്റെ അഭാവത്തിൽ സമത്വത്തിനും സ്വാതന്ത്ര്യത്തിനും സ്വാഭാവികത കൈവരിക്കാൻ കഴിയില്ല.
    4. സ്വാതന്ത്ര്യവും സമത്വവും പരസ്പര വിരുദ്ധമായ ആശയങ്ങളാണ്.

      താഴെ പറയുന്നവയിൽ രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങളെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

      1. രാഷ്ട്രനയത്തിന്റെ നിർദ്ദേശക തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗം IV-ൽ അനുച്ഛേദം 36 മുതൽ 51 വരെ ഉൾക്കൊള്ളിച്ചിരിക്കുന്നു.
      2. ഇവ കോടതിയുടെ പിൻബലത്തോടെ നടപ്പാക്കാൻ കഴിയുന്നവയല്ല.
      3. ഇവ സർക്കാറുകളുടെ നയങ്ങൾ രൂപീകരിക്കുന്നതിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു.
      4. ഇവ പ്രധാനമായും വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നു.

        സമത്വത്തിനുള്ള അവകാശവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.

        1. മതം, വർഗ്ഗം, ജാതി, ലിംഗം, ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് ഈ അവകാശം അനുശാസിക്കുന്നു.
        2. ഹോട്ടലുകൾ, കടകൾ, പൊതുജലാശയങ്ങൾ എന്നിവിടങ്ങളിൽ തുല്യ പ്രവേശനത്തിന് ഇത് ഉറപ്പ് നൽകുന്നു.
        3. പൊതുജോലികളിൽ അവസര സമത്വം ഇത് ഉറപ്പുനൽകുന്നില്ല.
        4. തൊട്ടുകൂടായ്മ നിരോധനവും സ്ഥാനപ്പേരുകൾ നിർത്തലാക്കലും ഇതിന്റെ ഭാഗമാണ്.

          നിർദ്ദേശക തത്വങ്ങളും മൗലികാവകാശങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങൾ എന്ത്?

          1. മൗലികാവകാശങ്ങൾ വ്യക്തികളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു, എന്നാൽ നിർദ്ദേശക തത്വങ്ങൾ സമൂഹത്തിന്റെ മൊത്തത്തിലുള്ള ക്ഷേമം ഉറപ്പുവരുത്തുന്നു.
          2. മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാം, എന്നാൽ നിർദ്ദേശക തത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതിയെ സമീപിക്കാൻ കഴിയില്ല.
          3. നിർദ്ദേശക തത്വങ്ങൾ നടപ്പാക്കുന്നത് എപ്പോഴും നിയമനിർമ്മാണത്തിലൂടെയാണ്.
          4. നിർദ്ദേശക തത്വങ്ങൾ ഗവൺമെന്റിന്റെ അധികാരങ്ങൾക്ക് പരിധി നിശ്ചയിക്കുന്നു.

            താഴെ പറയുന്ന പ്രസ്താവനകളിൽ നിന്നും നടപ്പിലാക്കിയ നിയമങ്ങളുമായി ബന്ധപ്പെട്ട ശരിയായവ ഏവ?

            1. 1993-ലെ പഞ്ചായത്തീരാജ് - നഗരപാലിക നിയമങ്ങൾ ഗ്രാമപഞ്ചായത്തുകൾ സംഘടിപ്പിക്കുക എന്ന ഗാന്ധിയൻ ആശയത്തിലൂടെ നടപ്പിലാക്കിയതാണ്.
            2. 2009-ലെ വിദ്യാഭ്യാസ അവകാശ നിയമം സൗജന്യ വിദ്യാഭ്യാസത്തിനുള്ള ഉദാര ആശയത്തിന്റെ ഭാഗമാണ്.
            3. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമം സോഷ്യലിസ്റ്റ് ആശയത്തിന്റെ പ്രതിഫലനമാണ്.
            4. 1976-ലെ തുല്യവേതന നിയമം ഉദാര ആശയങ്ങളിൽ ഉൾപ്പെടുന്നു.