Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം :

  1. ഏഷ്യൻ ഹരിത വിപ്ലവത്തിന്റെ ഗേഹം എന്നറിയപ്പെടുന്നത് ഇന്തോനേഷ്യയാണ്
  2. ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ചു കടക്കുന്ന നദിയാണ് ലിംപോപോ നദി
  3. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് വെൻചുവാൻ
  4. ലോകത്തിലെ ഏറ്റവും വലിയ കരബന്ധിത രാജ്യമാണ് ഖസാക്കിസ്ഥാൻ

    Aഒന്ന് മാത്രം തെറ്റ്

    Bഒന്നും മൂന്നും തെറ്റ്

    Cഎല്ലാം തെറ്റ്

    Dഒന്നും രണ്ടും തെറ്റ്

    Answer:

    D. ഒന്നും രണ്ടും തെറ്റ്

    Read Explanation:

    • ഏഷ്യൻ ഹരിത വിപ്ലവത്തിന്റെ ഗേഹം എന്നറിയപ്പെടുന്നത് ഫിലിപ്പൈൻസ് ആണ്.

    • ഭൂമധ്യരേഖ രണ്ടു പ്രാവശ്യം മുറിച്ചു കടക്കുന്ന നദി കോംഗോ നദിയാണ്.
    • പടിഞ്ഞാറൻ മദ്ധ്യ ആഫ്രിക്കയിലെ ഏറ്റവും വലിയ നദിയാണ് കോംഗോ നദി.
    • 4,700 കിലോമീറ്റർ  നീളമുള്ള കോംഗോ നൈലിന് പിന്നിലായി ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ നദി കൂടിയാണ്.
    • ആകെ ജലപ്രവാഹത്തിന്റെ കാര്യത്തിലും നദീതടത്തിന്റെ വിസ്തീർണത്തിന്റെ കാര്യത്തിലും തെക്കേ അമേരിക്കയിലെ ആമസോണിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് കോംഗോ

    Related Questions:

    ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര ?
    കാന്തിക ധ്രുവം സ്ഥിതി ചെയ്യുന്ന പ്രദേശമായ അഡീലി ലാൻഡ് ഏത് ഭൂഖണ്ഡത്തില് സ്ഥിതി ചെയ്യുന്നു ?
    ഒരു പ്രദേശത്തു നിന്നും മറ്റൊരു പ്രദേശത്തേക്ക് എളുപ്പത്തിൽ എത്താവുന്നതും തിരക്ക് കുറഞ്ഞതുമായ വഴികൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന വിശകലന രീതിയേത് :
    അന്തരീക്ഷത്തിലുള്ള ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവുമധികമുള്ളത് ?
    ജാവ ഗർത്തം ഏത് സമുദ്രത്തിലാണ് ?