App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാം ?

  1. അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി സ്ട്രാറ്റോസ്ഫിയർ എന്നറിയപ്പെടുന്നു
  2. നൈട്രസ് ഓക്സൈഡ് (N₂O) ഒരു ഹരിതഗൃഹവാതകമാണ്.
  3. ഗ്രാനൈറ്റ് ഒരു തരം അവസാദശിലയാണ്.
  4. അളകനന്ദ, ഭഗീരഥി എന്നീ നദികൾ ദേവപ്രയാഗിൽ വച്ച് കൂടിച്ചേരുന്നു

    Aരണ്ട് മാത്രം തെറ്റ്

    Bനാല് മാത്രം തെറ്റ്

    Cഒന്ന് മാത്രം തെറ്റ്

    Dഒന്നും മൂന്നും തെറ്റ്

    Answer:

    D. ഒന്നും മൂന്നും തെറ്റ്

    Read Explanation:

    സ്ട്രാറ്റോസ്ഫിയർ

    • ട്രോപോസ്ഫിയറിനു മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷത്തിലെ രണ്ടാമത്തെ പാളിയാണിത്.
    • ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 50 കിലോമീറ്റർ ഉയരത്തിൽ വരെ വ്യാപിച്ചിരിക്കുന്നു.
    • സ്ട്രാറ്റോസ്ഫിയറിന്റെ താഴ്ന്ന വിധാനങ്ങളിൽ ഉയരം കൂടുന്നതിനനുസരിച്ച് താപനിലയിൽ മാറ്റം അനുഭവപ്പെടുന്നില്ല (സമതാപ മേഖല എന്നറിയപ്പെടുന്നു).
    • ഓസോൺ പാളി സ്ഥിതിചെയ്യുന്നത് സ്ട്രാറ്റോസ്ഫിയറിലാണ്.
    • ജെറ്റ് വിമാനങ്ങൾ സഞ്ചരിക്കുന്ന അന്തരീക്ഷ മണ്ഡലമാണ് സ്ട്രാറ്റോസ്ഫിയർ.
    • സ്ട്രാറ്റോസ്ഫിയറിന് മുകളിലുള്ള സംക്രമണമേഖല സ്ട്രാറ്റോപ്പാസ് എന്നറിയപ്പെടുന്നു

    NB : അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി ട്രോപോസ്ഫിയർ എന്നറിയപ്പെടുന്നു

    ആഗ്നേയശില (Igneous rocks)

    • മാഗ്മ തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്
    • മറ്റുള്ള ശിലകളെല്ലാം ആഗ്നേയ ശിലകള്‍ക്ക്‌ രൂപമാറ്റം സംഭവിച്ച്‌ ഉണ്ടാവുന്നത്‌ കൊണ്ട്‌ പ്രാഥമിക ശിലകള്‍ എന്ന്‌ അറിയപ്പെടുന്നു.
    • ഫോസില്‍ ഇല്ലാത്ത ശിലകള്‍.
    • അഗ്നിപര്‍വ്വത ജന്യ ശിലകളാണിവ.
    • പിതൃ ശില, അടിസ്ഥാനശില,ശിലകളുടെ മാതാവ്‌ എന്നെല്ലാം അറിയപ്പെടുന്നു.
    • ഡയോറൈറ്റ്,ഗ്രാനൈറ്റ്,ഗാബ്രോ,ബസാൾട്ട്, റയോലൈറ്റ്, ആന്റിസൈറ്റ് എന്നിവ ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങളാണ്‌.




    Related Questions:

    ഇന്ത്യൻ മഹാസമുദ്രം പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന പേര് ?
    Which one of the following is a low cloud ?

    എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

    1. പെറുവിൻ്റെ കടൽതീരത്ത് ഉണ്ടാകുന്ന ഉഷ്ണജല പ്രവാഹ്മാണിത്.
    2. എൽ നിനോ എന്ന വാക്കിൻറെ അർത്ഥം 'ഉണ്ണിയേശു' എന്നാണ്
    3. എല്ലാ വർഷവും എൽ നിനോ പ്രതിഭാസം ഉണ്ടാകുന്നു
      ഏത് ദ്വീപ് രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയാണ് ദിവേഹി ?
      ഭൂമിയുടെ പ്രായം കണക്കാക്കാൻ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ ?