App Logo

No.1 PSC Learning App

1M+ Downloads

പരോക്ഷ നികുതിയുടെ പ്രത്യേകതകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ്?

1.നികുതി ചുമത്തപ്പെടുന്നത് ഒരാളിലും നല്‍കുന്നത് മറ്റൊരാളും

2. നികുതി ദായകന്‍ നികുതിഭാരം അനുഭവിക്കുന്നില്ല

3. നികുതി പിരിവിന് താരതമ്യേന ചെലവ് കുറവ്

A1 മാത്രം ശരി.

B2 മാത്രം ശരി.

C1,2 ശരി.

D1,2,3 ഇവയെല്ലാം ശരിയാണ്.

Answer:

D. 1,2,3 ഇവയെല്ലാം ശരിയാണ്.

Read Explanation:

ഇന്ത്യയിൽ നികുതികളെ പൊതുവിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു.

1.പ്രത്യക്ഷ നികുതി (Direct Taxes)

  • ആരിലാണോ നികുതി ചുമത്തുന്നത്‌ അയാള്‍ തന്നെ നികുതി അടയ്ക്കുന്നു.
  • ഇവിടെ നികുതി ചുമത്തപ്പെടുന്നതും നികുതിമുലമുളള സാമ്പത്തിക ഭാരം അനുഭവിക്കുന്നതും ഒരാള്‍ തന്നെയായതിനാല്‍ ഇത്തരം നികുതികള്‍ പ്രത്യക്ഷനികുതി എന്നറിയപ്പെടുന്നു
  • നികുതിഭാരം നികുതിദായകന്‍ തന്നെ വഹിക്കുന്നു എന്നത്‌ പ്രത്യക്ഷനികുതിയുടെ പ്രത്യേകതയാണ്.

ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രത്യക്ഷ നികുതികൾ

വ്യക്തിഗത ആദായനികുതി

  • വ്യക്തികളുടെ വരുമാനത്തില്‍ ചുമത്തുന്ന നികുതിയാണ്‌ വ്യക്തിഗത ആദായനികുതി.
  • വരുമാനം കൂടുന്നതിനനുസരിച്ച്‌ നികുതി നിരക്ക്‌ കൂടുന്നു.
  • നിശ്ചിത വരുമാനപരിധിക്ക്‌ മുകളില്‍വരുന്ന തുകയ്ക്കാണ്‌ നികുതി ബാധകമാക്കിയിരിക്കുന്നത്‌.
  • ഇന്ത്യയില്‍ ആദായനികുതിനിയമം 1961 പ്രകാരം കേന്ദ്ര സർക്കാർ ആണ് ഈ നികുതി പിരിക്കുന്നത്‌.

കോർപ്പറേറ്റ് നികുതി

  • കമ്പനികളുടെ അറ്റ വരുമാനത്തിന്മേല്‍ അഥവാ ലാഭത്തിന്മേല്‍ ചുമത്തുന്ന നികുതിയാണിത്‌.

2.പരോക്ഷ നികുതി (Indirect Taxes)

  • പരോക്ഷ നികുതി ചുമത്തുന്നത് വരുമാനത്തിലോ ലാഭത്തിലോ അല്ല, നികുതിദായകൻ ഉപയോഗിക്കുന്ന ചരക്കുകളിലും സേവനങ്ങളിലുമാണ്.
  • ഒരാളില്‍ ചുമത്തപ്പെടുന്ന നികുതിയുടെ ഭാരം മറ്റൊരാളിലേയിക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നതാണ് പരോക്ഷനികുതിയുടെ പത്യേകത.
  • പരോക്ഷ നികുതിയുടെ ഏറ്റവും മികച്ച ഉദാഹരണമായി വില്പനനികുതിയെ കണക്കാക്കാവുന്നതാണ്
  • വില്‍പന നികുതിയുടെ ഭാരം ആദ്യം വരുന്നത്‌ വ്യാപാരിയുടെ മേലും പിന്നീട് വാങ്ങുന്ന ഉപഭോക്താവിലേക്ക് വിലയോടൊപ്പം നികുതിഭാരവും കൈമാറുന്നു.
  • അപ്പോള്‍ ഉപഭോക്താവ്‌ നല്‍കുന്ന വിലയില്‍ നികുതിയും ഉള്‍പ്പെടുന്നു.
  • 2017 ജൂലൈ ഒന്നുമുതൽ ഇന്ത്യയിൽ നിലവിൽ വന്ന അംഗീകൃത പരോക്ഷ നികുതി സമ്പ്രദായം ആണ് ചരക്കുസേവന നികുതി (GST)

Related Questions:

പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ കുറിച്ച് പ്രതി പാദിക്കുന്ന ശാസ്ത്രശാഖ ഏത് ?

ജി.എസ്.ടി സമിതിയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ പെട്ടത് ഏത് ?

സംസ്ഥാനത്തിൻ്റെ വിഹിതം കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന നികുതി ഏത് ?

ലോകത്തിലാദ്യ GAFA നികുതി ഏർപ്പെടുത്തിയ രാജ്യമേത് ?

റോഡ്, പാലം , തുറമുഖം , വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കുള്ള സർക്കാർ ചെലവുകൾ ഏതാണ് ?