Challenger App

No.1 PSC Learning App

1M+ Downloads

പ്രമുഖ പ്രകൃതി ശാസ്ത്രജ്ഞനായ ജോൺ റേയുടെ സംഭാവനകളിൽ ശരിയായവ ഏതെല്ലാം ?

1) സസ്യങ്ങളെ ഏക വർഷികൾ, ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് തരം തിരിച്ചു.


2) സ്പീഷീസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.


3) 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.


4) ജീവികളെ ചുവന്ന രക്തമുള്ളവ അല്ലാത്തവ എന്നിങ്ങനെ തരംതിരിച്ചു.

Aഒന്നും മൂന്നും ശരിയാണ്

Bരണ്ടും മൂന്നും ശരിയാണ്

Cമൂന്നും നാലും ശരിയാണ്

Dരണ്ടും നാലും ശരിയാണ്

Answer:

B. രണ്ടും മൂന്നും ശരിയാണ്

Read Explanation:

ജോൺ റേ

  • ലോകപ്രശസ്തനായ ഇംഗ്ലീഷ് പ്രകൃതി ശാസ്ത്രജ്ഞൻ.
  • പ്രകൃതിവാദത്തിൻ്റെ ആദ്യകാല ഉപജ്ഞാതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു
  • സസ്യശാസ്ത്രം, ജന്തുശാസ്ത്രം, പ്രകൃതി ദൈവശാസ്ത്രം എന്നിവയെക്കുറിച്ചുള്ള പ്രധാന കൃതികൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.
  • 18000-ത്തിലധികം സസ്യങ്ങളെ ഉൾക്കൊള്ളിച്ച് ഹിസ്റ്റോറിയ പ്ലാന്റേറം എന്ന പുസ്തകം പുറത്തിറക്കി.
  • "ഒരു പൊതു പൂർവ്വികനിൽ നിന്ന് ഉരുത്തിരിയുന്ന രൂപശാസ്ത്രപരമായി സമാനമായ ജീവികളുടെ ഒരു കൂട്ടം" എന്ന നിലയിൽ സ്പീഷിസ് എന്ന പദം ആദ്യമായി ഉപയോഗിച്ചു.
  • സസ്യങ്ങളെ ഏകവർഷികൾ,ദ്വിവർഷികൾ, ബഹുവർഷികൾ എന്ന് വർഗീകരിച്ചത് - തിയോഫ്രാസ്റ്റസ്
  • ജീവികളെ ചുവന്ന രക്തം ഉള്ളവ അല്ലാത്തവ എന്നിങ്ങനെ തരം തിരിച്ചത് - അരിസ്റ്റോട്ടിൽ

 


Related Questions:

മനുഷ്യശരീരത്തിൽ കണ്ടെത്തിയ അവയവമായ "മാസ്കുലർ മസെറ്റർ പാർസ് കറോണിഡിയ" ഏത് ശരീരഭാഗത്തിന്റെ അടുത്താണ് സ്ഥിതി ചെയ്യുന്നത് ?
Which among the following hormone can be used as a drug to treat cardiac arrest and some other cardiac problems?
Who is the ' Father of Taxonomy ' ?
William Harvey, Alexander Fleming & Louis Pasteur are related to respectively __________?
The vaccine, introduced by _____________ , was the first successful vaccine to be developed against smallpox.