Challenger App

No.1 PSC Learning App

1M+ Downloads

ധാതുക്കളുടെ തിളക്കത്തെ സ്വാധീനിക്കുന്ന  പ്രധാനപ്പെട്ട ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.ധാതുവിന്റെ അപവർത്തനാങ്കം

2. പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി 

3.പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം

A1,2 മാത്രം.

B2 മാത്രം.

C1,3 മാത്രം.

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഒരു ധാതു പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിന്റെ അളവാണ്  അതിൻറെ തിളക്കം.
  • സാങ്കേതികമായി പറഞ്ഞാൽ ഒരു ധാതുവിന്റെ പ്രതലത്തിൽ നിന്നും പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തീവ്രതയുടെ സ്വഭാവം ആണ്  തിളക്കം.
  • ഒരു ധാതുവിൻറെ തിളക്കം പ്രധാനമായും മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു.
  • ധാതുവിന്റെ അപവർത്തനാങ്കം, പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള  ധാതുവിന്റെ ശേഷി, പ്രതിഫലിക്കുന്ന പ്രതലത്തിന്റെ സ്വഭാവം എന്നിവയാണ് ആ ഘടകങ്ങൾ.
  • ധാതു പ്രതലത്തിന് മേലുള്ള അഴുക്കും, നിരപ്പ് അല്ലാത്ത ധാതു പ്രതലവും തെറ്റായ തിളക്കം പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.

Related Questions:

പാരമ്പര്യേതര ഊർജ സ്രോതസ്സിന് ഉദാഹരണമാണ് ?

താഴെ പറയുന്നവയിൽ ഉഷ്ണ മരുഭൂമിയിലെ ഗോത്രവർഗ്ഗങ്ങൾ ഏതെല്ലാം?

  1. കുബു
  2. ബുഷ്മെൻ
  3. ദയാക
  4. ത്വാറെക്

    ചുവടെ പറയുന്നവയിൽ ഭൂപടങ്ങളിലെ ആവശ്യഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം

    1. ദിക്ക്
    2. തലക്കെട്ട്
    3. സൂചിക
    4. തോത്

      റിവർ ഡെൽറ്റകളെ (നദീമുഖം) സംബന്ധിച്ച് ഇനി പറയുന്ന പ്രസ്താവനകൾ പരിഗണിക്കുകയും താഴെ നൽകിയിരിക്കുന്നതിൽ നിന്ന് ശരിയായ പ്രസ്താവനകൾ തിരിച്ചറിയുകയും ചെയ്യുക.

      1. നദീമുഖത്തുള്ള ഫാൻ ആകൃതിയിലുള്ള എക്കൽ (മണൽതിട്ട) പ്രദേശമാണ് ഡെൽറ്റ
      2. ശുദ്ധജലവും ഉപ്പുവെള്ളവും കലർന്ന ഒരു നദിയുടെ വേലിയേറ്റ മുഖമാണ് ഡെൽറ്റകൾ.
      3. ഡെൽറ്റയുടെ രൂപീകരണത്തിന്, ആഴം കുറഞ്ഞ കടൽ, പാറക്കഷണങ്ങളുടെ ഗണ്യമായ ഭാരം വഹിക്കുന്ന നദി, ശാന്തമായ ചില തീരം എന്നിവ ആവശ്യമാണ്.
      4. ഉയർന്ന വേലിയേറ്റമുള്ള കടലിന്റെ തീരത്താണ് ഡെൽറ്റകൾ രൂപം കൊള്ളുന്നത്
        2021 ജൂണിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വജ്രം കണ്ടെത്തിയത് എവിടെ നിന്ന് ?