App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ ഗവേർണസ് നൗവിന്റെ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ അവാർഡ് നേടിയ കേരള സർക്കാർ പദ്ധതികൾ ഏതൊക്കെയാണ് ?

  1. ഇ – സഞ്ജീവനി
  2. ആർദ്രം മിഷൻ
  3. ജീവദായിനി
  4. കാരുണ്യ ബനവലന്റ് ഫണ്ട്

    Ai മാത്രം

    Bi, iv എന്നിവ

    Cii, iii

    Dഎല്ലാം

    Answer:

    B. i, iv എന്നിവ

    Read Explanation:

    ഇ-സഞ്ജീവനി

    • സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ടെലി മെഡിസിന്‍ സംവിധാനമാണ് ഇ-സഞ്ജീവനി
    • ആരോഗ്യ സ്ഥാപനങ്ങളിലുള്ള തിരക്കുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിച്ചത്.
    • സാധാരണ രോഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ ജനറല്‍ ഒ.പി. സേവനം കൂടാതെ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഒ.പി.യും  ഇ-സഞ്ജീവനിയിൽ ലഭ്യമാണ്.
    • കമ്പ്യൂട്ടറോ സ്മാര്‍ട്ട് ഫോണോ ഉപയോഗിച്ച് ഈ സേവനം നേടാവുന്നതാണ്
    • വീട്ടിലെ ഒരാളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വീട്ടിലുള്ള എല്ലാ അംഗങ്ങള്‍ക്കും, സ്ഥാപന മേധാവിയുടെ നമ്പര്‍ ഉപയോഗിച്ച് മുഴുവന്‍ ജീവനക്കാര്‍ക്കും ചികിത്സ തേടാവുന്നതാണ്.
    • പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരായ ഡോക്ടര്‍മാരാണ് ഇ-സഞ്ജീവനി വഴി ഓണ്‍ലൈന്‍ സേവനം നല്‍കുന്നത്

    കാരുണ്യ ബെനവലന്റ് ഫണ്ട്

    • സര്‍ക്കാര്‍ ആശുപത്രികളിലും എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലുമാണ് കാരുണ്യ ബെനവലന്റ് ഫണ്ട് ലഭ്യമാകുന്നത്
    • കാസ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയുള്ളവരുമായ എ.പി.എല്‍./ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ചികിത്സ മുടങ്ങാതിരിക്കാനാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
    • കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന ഒരു കുടുംബത്തിന് 2 ലക്ഷം രൂപയാണ് ചികിത്സാ ധനസഹായം ലഭിക്കുന്നത്.
    • വൃക്ക മാറ്റിവയ്ക്കുന്നവര്‍ക്ക് 3 ലക്ഷം രൂപയും ലഭിക്കും.
    • നിലവില്‍ 198 സര്‍ക്കാര്‍ ആശുപത്രികളും 452 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 650 ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്.

    ആര്‍ദ്രം മിഷന്‍

    • സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഇല്ലാതെയാക്കുക എന്ന ഉദ്ദേശത്തോടെ രൂപകല്പന ചെയ്തിരിക്കുന്നതാണ് ആര്‍ദ്രം മിഷന്‍.
    • രോഗീസൗഹാര്‍ദപരമായ ഒരു സമീപനം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമാക്കുക. ഇതാണ് ഈ പദ്ധതിയുടെ ഉദ്ദേശം.
    • അടിസ്ഥാനസൗകര്യ വികസനത്തിന് വേണ്ടി വരുന്ന ചെലവുകള്‍ കിഫ്ബി (KIIFB) മുഖേനയും, പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വരുന്ന ചെലവുകള്‍ സംസ്ഥാന ബഡ്ജറ്റില്‍ നിന്നുമാണ് വകയിരുത്തുന്നത്.
    • സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ജില്ലാ-താലൂക്കാശുപത്രികള്‍ എന്നീ തലങ്ങളിലായിരിക്കും ആര്‍ദ്രം മിഷനില്‍ പ്രഥമ പരിഗണന നല്‍കുന്നത്.
    • ജില്ലാ-താലൂക്കാശുപത്രികളില്‍ സ്പെഷ്യാലിറ്റി, സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഉറപ്പാക്കും.

    ആർദ്രം പദ്ധതിയുടെ ലക്ഷ്യങ്ങൾ

    • ഒരു രോഗി ആശുപത്രിയിലെത്തി രജിസ്റ്റര്‍ ചെയ്യുന്നത് മുതല്‍ ഡോക്റ്ററെ കണ്ട് റ്റെസ്റ്റുകള്‍ നടത്തി മരുന്ന് വാങ്ങുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇലക്റ്റ്രോണിക്‍ സാങ്കേതികവിദ്യയുപയോഗിച്ച് ആധുനികവല്‍ക്കരിക്കും.
    • കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ രോഗികള്‍ക്ക് ഇരിപ്പിട സൗകര്യം
    • രോഗികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാൻ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും
    • രോഗികളെ പരിശോധിക്കുമ്പോഴും ചികില്‍സിക്കുമ്പോഴും സ്വകാര്യത ഉറപ്പുവരുത്തുന്നതിന് ആവശ്യമായ ക്യാബിനുകള്‍ സ്ഥാപിക്കും.

    • എല്ലാ ആശുപത്രികളിലും ഒരു കോര്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ റ്റീമിന്റെ സഹായത്തോടെ എമര്‍ജന്‍സി, ഔട്ട് പേഷ്യന്റ്, ഇന്‍ പേഷ്യന്റ്, ലേബര്‍റൂം, മൈനര്‍ & മേജര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലാബോറട്ടറി, എക്സ് റേ, അള്‍ട്രാ സൗണ്ട് സ്കാനര്‍, ഫാര്‍മസി തുടങ്ങിയ സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കും.

    ജീവദായിനി 

    • സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ച സമഗ്ര രക്തദാന പദ്ധതി.
    • രക്തം ആവശ്യമുള്ളവര്‍ക്ക് വൈബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയോ ആവശ്യമുള്ള രക്തഗ്രൂപ്പും, ജില്ലയും എന്റര്‍ ചെയ്താല്‍ ഓണ്‍ ലൈന്‍ ഡയരക്ടറിയില്‍ നിന്നും രക്തദാതാക്കളുടെ വിവരങ്ങള്‍ ലഭിക്കും.
    • ജീവദായിനി വെബ്‌സൈറ്റിലൂടെയും ജീവദായിനി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.

    Related Questions:

    നഗരങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും 12 വയസുവരെയുള്ള കുട്ടികൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി കേരള സാമൂഹിക നീതി വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?

    വിദ്യാജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ് ?

    1. കേരള സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിയത്
    2. ഭിന്നശേഷിയുള്ള വിഭാഗത്തിലെ കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേക്ക് കൊണ്ടുവരുന്നതിന്
    3. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കർമ്മപരിപാടി
    4. ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾക്ക് നൽകുന്ന വിദ്യാഭ്യാസ പദ്ധതി
      ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
      സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് വകുപ്പിന് കീഴിലെ 'വിമുക്തി'യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ?
      A Government of Kerala project to make Government hospitals people friendly by improving their basic infrastructure: