Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ പ്ലാനിങ് കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗിന്റെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
  2. കാർഷികമേഖലയെ മിശ്ര കാർഷിക ഉത്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക
  3. പ്രബല മധ്യവർഗ്ഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക
  4. പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക 

    Aഇവയെല്ലാം

    Bഒന്നും നാലും

    Cരണ്ട് മാത്രം

    Dഇവയൊന്നുമല്ല

    Answer:

    A. ഇവയെല്ലാം

    Read Explanation:

    നീതി ആയോഗ്

    • ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ്.
    • ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്.
    • ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ പ്രഥമ ചുമതല.

    ഇതിലൂടെ നീതിആയോഗ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങൾ ഇവയെല്ലാമാണ്:

    • വ്യവസായ സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക
    • കാർഷികമേഖലയെ മിശ്ര കാർഷിക ഉത്പാദനത്തിലൂടെ പുരോഗതിയിലേക്ക് എത്തിക്കുക 
    • പ്രബല മധ്യവർഗ്ഗത്തെ സുസ്ഥിര സാമ്പത്തിക വളർച്ച നേടാൻ പ്രയോജനപ്പെടുത്തുക
    • പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക.
    • ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസകേന്ദ്രങ്ങൾ ആക്കി മാറ്റുക
    • ആഗോള മാറ്റങ്ങളുടെയും വിപണി ശക്തികളുടെയും ഇടപെടലുകൾ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുക

    Related Questions:

    Which of the following is a Special Guest of NITI Aayog?
    Who appoints the CEO of NITI Aayog?
    ആസൂത്രണത്തിനുവേണ്ടി പ്ലാനിംഗ് കമ്മിഷനു പകരം ഇന്ത്യയിൽ നിലവിൽ വന്ന സംവിധാനം
    NITI Aayog replaced which previous Indian government body?
    നീതി ആയോഗിൻെറ പ്രഥമ ഉപാധ്യക്ഷൻ ആയിരുന്ന അരവിന്ദ് പനഗരിയുടെ പ്രശസ്തമായ പുസ്തകം ഇവയിൽ ഏതാണ് ?