ചുവടെ കൊടുത്തവയിൽ സ്വർണ്ണ നിക്ഷേപമില്ലാത്ത പ്രദേശമേത് ?
Aമുത്തങ്ങ
Bമേപ്പാടി
Cനിലമ്പൂർ
Dമാനന്തവാടി
Answer:
A. മുത്തങ്ങ
Read Explanation:
മേപ്പാടി, വൈത്തിരി, മാനന്തവാടി(വയനാട് ), നിലമ്പൂർ (മലപ്പുറം) എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്വർണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്.
കര്‍ണ്ണാടകയും തമിഴ്‌നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ടു ഭാഗങ്ങളിലായി ചിതറികിടക്കുന്ന വന്യജീവി സങ്കേതമാണ് മുത്തങ്ങ.
വടക്കു കിഴക്കായി തോല്‍പ്പെട്ടി, കുറിച്യാട് റേഞ്ചുകളിലും, തെക്കു കിഴക്കായി സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ റേഞ്ചുകളിലുമായി 345 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട് ഈ സംരക്ഷിത വനപ്രദേശം.
കര്‍ണ്ണാടകയിലെ നാഗര്‍ഹോളെ, ബന്ദിപ്പൂര്‍ വനമേഖലയുമായും, തമിഴ്‌നാട്ടിലെ മുതുമലൈ വനമേഖലയുമായും ബന്ധപ്പെട്ടു കിടക്കുന്ന ഈ വന്യജീവി സംരക്ഷിതപ്രദേശം നീലഗിരി ബയോസ്ഫിയറിൻ്റെ ഭാഗമാണ്