ഭരണഘടനയിലെ മേൽപ്പറഞ്ഞ മൗലികാവകാശങ്ങളും ആയി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും കുട്ടികളുടെ അവകാശ സംരക്ഷണവുമായും ബന്ധപ്പെട്ടിരിക്കുന്നു.
ആർട്ടിക്കിൾ 15(3) : സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക നിയമം വ്യവസ്ഥകൾ ഉണ്ടാക്കുന്നതിനുള്ള അധികാരം ഭരണകൂടത്തിന് നൽകുന്നു.
ആർട്ടിക്കിൾ 21 എ : 6 വയസ്സുമുതൽ 14 വയസ്സുവരെവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം വിവരിക്കുന്നു.
ആർട്ടിക്കിൾ 23 : മനുഷ്യക്കടത്തും നിർബന്ധിത വേലയും നിരോധിക്കുന്നു.മനുഷ്യ കടത്തിൽ നിന്നും ചൂഷണത്തിൽ നിന്നും കുട്ടികൾക്കുമിത് സംരക്ഷണം നൽകുന്നു.
ആർട്ടിക്കിൾ 24 : ബാലവേല നിരോധനം ചെയ്യുന്നു.പതിനാലു വയസ്സിൽ താഴെയുള്ള ഒരു കുട്ടിയെയും ഏതെങ്കിലും ഫാക്ടറിയിലോ ഖനിയിലോ ജോലി ചെയ്യാനോ മറ്റേതെങ്കിലും അപകടകരമായ തൊഴിലിൽ ഏർപ്പെടുത്താനോ പാടുള്ളതല്ല.