Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് റിട്ടുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയാത്തത് ?

Aഇൻജക്ഷൻ

Bഹേബിയസ് കോർപ്പസ്

Cക്വോ വാറന്റോ

Dനിരോധനം

Answer:

A. ഇൻജക്ഷൻ

Read Explanation:

ഇൻജക്ഷൻ

  • 1963-ലെ സ്പെഷ്യൽ റിലീഫ് ആക്ടിന്റെ 36-ാം വകുപ്പിലാണ് ഇൻജക്ഷൻ എന്ന പദം നിർവചിച്ചിരിക്കുന്നത്.
  • ഒരു പ്രത്യേക നടപടി എടുക്കുന്നതിൽ നിന്ന് ഒരു കക്ഷിയെ വിലക്കുന്ന ഔപചാരിക കോടതി ഉത്തരവിനെയാണ്  അടിസ്ഥാനപരമായി ഇൻജക്ഷൻ കൊണ്ട്  സൂചിപ്പിക്കുന്നത്.
  • ഒരു പ്രത്യേക പ്രവർത്തിയുടെ അവതരണമോ, ഒഴിവാക്കലോ മറ്റ് കക്ഷിക്ക് വലിയ നാശനഷ്ടമോ ,ദോഷമോ ഉണ്ടാക്കിയേക്കാവുന്ന എല്ലാ സാഹചര്യങ്ങളിലും നിലവിലെ സ്ഥിതി പുനസ്ഥാപിക്കാനാണ് ഇൻജക്ഷന്റെ പ്രധാന ലക്ഷ്യം.

താത്കാലികവും ശാശ്വതവുമായ ഇൻജക്ഷനുകൾ കോടതി പുറപ്പെടുവിക്കാറുണ്ട്.

  • ഒരു കക്ഷിയുടെ നിയമപരമായ അവകാശങ്ങളുടെ ലംഘനത്തിന് കാരണമായേക്കാവുന്ന ഒരു നിശ്ചിത പ്രവർത്തിയിൽ നിന്ന്, ഒരു നിശ്ചിത സമയത്തേക്ക് മറ്റൊരു കക്ഷിയെ വിലക്കുന്ന കോടതി ഉത്തരവാണ് താൽക്കാലിക ഇൻജക്ഷൻ.
  • മറ്റൊരു വ്യക്തിയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഒരു കക്ഷിയെ  ഒരു നിശ്ചിത പ്രവൃത്തി ചെയ്യുന്നതിൽ നിന്ന് സ്ഥിരമായ വിലക്കുന്നതിന് പെർമനന്റ് ഇൻജക്ഷൻ എന്നു പറയുന്നു.

റിട്ടുകൾ (Writs in Indian Constitution)

  • മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവിനെ റിട്ട് എന്നു പറയുന്നു.
  • ഭരണഘടനയുടെ 32-ാം വകുപ്പു പ്രകാരമാണ് സുപ്രീം കോടതി, ഹൈക്കോടതി എന്നിവ റിട്ടുകൾ പുറപ്പെടുവിക്കുന്നത്.
  • സുപ്രീംകോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുച്ഛേദം 32
  • ഹൈക്കോടതി റിട്ടുകൾ പുറപ്പെടുവിക്കുന്നതിനെ പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം : അനുഛേദം 226

ഭരണഘടനാപരമായ പരിഹാരങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ 5 റിട്ടുകൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

  1. ഹേബിയസ് കോർപ്പസ് (Habeas Corpus): അന്യായമായി തടഞ്ഞുവച്ചയാളെ മോചിപ്പിക്കാൻ പുറപ്പെടുവിക്കുന്ന നിർദേശമാണ് ഹേബിയസ് കോർപ്പസ്. ഇന്ത്യൻ ഭരണഘടന അനുസരിച്ച് ഈ റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും മാത്രമായി നിക്ഷിപ്തമാണ്.
  2. മാൻഡമസ് (Mandamus): വ്യക്തികളെയോ സ്ഥാപനങ്ങളെയോ സ്വന്തം കർത്തവ്യം നിർവ്വഹിക്കാൻ അനുശാസിച്ചുകൊണ്ട് സുപ്രീം കോടതിയോ ഹൈകോടതിയോ നൽകുന്ന കല്പനയാണ് മാൻഡമസ് റിട്ട്.
  3. ക്വോ വാറന്റോ (Quo-Warranto): അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്ന് തടയാനോ പദവി ഒഴിഞ്ഞു കിടക്കുന്നതായി പ്രഖ്യാപിക്കാനോ വേണ്ടി പുറപ്പെടുവിക്കുന്ന റിട്ടാണ് ക്വോ വാറന്റോ.
  4. സെർഷ്യോററി (Certiorari): അധികാരതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കീഴ്‌ക്കോടതിയിൽനിന്ന് കേസ് മേൽക്കോടതിയിലേക്ക് മാറ്റാൻ കൽപ്പിക്കുന്ന റിട്ടാണ് സെർഷ്യോററി.
  5. പ്രൊഹിബിഷൻ (Prohibition): കീഴ്‌ക്കോടതികൾ അധികാരാതിർത്തി ലംഘിക്കുന്നതും നീതിനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നതും തടയാൻ പുറപ്പെടുവിക്കുന്ന റിട്ടാണിത്.

 


Related Questions:

KLNV വീരാഞ്ജനേയുലു കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പ്രസ്താവിച്ച സുപ്രധാന വിധി എന്താണ് ?
അടിസ്ഥാന ഘടന (ബേസിക് സ്ട്രക്ചർ) എന്ന ഭരണഘടനാ തത്ത്വം കണ്ടെത്തിയത്.
Which Article of the Indian Constitution defines the Advisory Jurisdiction of the Supreme Court?
Which of the following constitutional provisions cannot be amended by the Parliament by passing a law by simple majority ?
ചുവടെ കൊടുത്തവയിൽ സുപ്രീം കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക :