Challenger App

No.1 PSC Learning App

1M+ Downloads

ലാറ്റിനമേരിക്കയിൽ കോളനികൾ സ്ഥാപിച്ചത് ഇവയിൽ ഏതെല്ലാം രാജ്യങ്ങളായിരുന്നു?

  1. സ്പെയ്ൻ
  2. പോർച്ചുഗീസ്
  3. ഫ്രാൻസ്
  4. ചൈന

    A2, 4

    Bഇവയൊന്നുമല്ല

    C3, 4

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    ലാറ്റിനമേരിക്ക

    • തെക്കേ അമേരിക്ക, മധ്യ അമേരിക്ക, മെക്സിക്കോ, കരീബിയൻ ദ്വീപുകൾ(വെസ്റ്റ് ഇന്ഡീസ്) എന്നിവയുടെ പ്രദേശങ്ങൾ ലാറ്റിനമേരിക്കയിൽ ഉൾപ്പെടുന്നു.
    • ലാറ്റിൻ ഭാഷയുമായി ബന്ധമുള്ള പോർച്ചുഗീസ്, സ്പാനിഷ് ഭാഷകൾ സംസാരിക്കുന്നവറാണ് ഇവിടെ കുടിയേറി താമസിച്ചത് 
    • അതിന് ശേഷം സ്പെയിനും,പോർച്ചുഗലും ലാറ്റിനമേരിക്കയിലെ പ്രദേശങ്ങളെ തങ്ങളുടെ കോളനികളാക്കി തീർത്തു 
    • ലാറ്റിനമേരിക്കയുടെ ഭൂരിഭാഗവും സ്പാനിഷ് കൊളോണികളും,ബ്രസീൽ മാത്രം പോർച്ചുഗൽ കീഴടക്കുകയും ചെയ്തിരുന്നു.
    • തുടർന്ന് പ്രകൃതി വിഭവങ്ങൾ ചൂഷണം ചെയ്തും,ജനദ്രോഹപരമായ നിയമങ്ങൾ ഏർപ്പെടുത്തിയും കോളനിജനതയെ ഇരു രാജ്യങ്ങളും പ്രതിസന്ധിയിലാക്കി 
    • ഇതിനെതിരെ നടന്ന സമര പരമ്പരയാണ് ലാറ്റിനമേരിക്കൻ വിപ്ലവം.

    Related Questions:

    ലാറ്റിനമേരിക്കൻ കോളനികളിൽ സ്പെയിൻ നടപ്പിലാക്കിയ മെർക്കൻ്റിലിസ്റ്റ് നയങ്ങളുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
    ലാറ്റിനമേരിക്കൻ വിപ്ലവകാലത്ത് സ്പെയിനിൻ്റെ ഭരണാധികാരി ആരായിരുന്നു?
    തെക്കേ അമേരിക്കയുടെ ജോർജ്ജ് വാഷിംഗ്ടൺ എന്നറിയപ്പെടുന്നത് ?

    തെക്കേ അമേരിക്കയിലെ പ്രാചീന സംസ്കാരത്തിൻറെ കേന്ദ്രങ്ങളിലൊന്നായ മാച്ചുപിച്ചു വിൽ എന്തെല്ലാം കാഴ്ചകൾ കണ്ടു എന്നാണ് പാബ്ലോ നെരൂദ തന്റെ കവിതയിലൂടെ  വിവരിക്കുന്നത് ?

    1.വിഭവങ്ങളുടെ അഭാവം

    2.ചോള കൃഷി ഉണ്ടായിരുന്നു

    3.ചെമ്മരിയാടുകളെ വളർത്തിയിരുന്നു

    4.വ്യാപാരത്തിലൂടെ സമ്പത്ത് നേടിയിരുന്നു 

    ലാറ്റിൻ അമേരിക്കൻ വിപ്ലവവുമായി ബന്ധപ്പെട്ട് സൈമൺ ബോളിവർ ദക്ഷിണ അമേരിക്കയുടെ ഉത്തര ഭാഗങ്ങളിൽ ദേശീയ വിപ്ലവം നയിച്ചപ്പോൾ ദക്ഷിണ മേഖലയിലെ വിപ്ലവങ്ങൾക്ക് നേതൃത്വം കൊടുത്തത് ആരായിരൂന്നു?