App Logo

No.1 PSC Learning App

1M+ Downloads
സർവ്വരാജ്യ സഖ്യത്തിൽ അംഗമല്ലാതിരുന്ന രാജ്യം ഇവയിൽ ഏതാണ്?

Aബ്രിട്ടൺ

Bഅമേരിക്ക

Cഇറ്റലി

Dജപ്പാൻ

Answer:

B. അമേരിക്ക

Read Explanation:

അമേരിക്കയുടെ അഭാവം

  • ഒന്നാം ലോകമഹായുദ്ധത്തിനുശേഷം അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും ലക്ഷ്യമിട്ടാണ് 1920 ൽ സർവ്വരാജ്യ സഖ്യം  (LoN) സ്ഥാപിതമായത്
  • മുൻ അമേരിക്കൻ പ്രസിഡണ്ടായിരുന്നു വുഡ്രോ വിൽസൺ ആണ് സർവ്വരാജ്യ സഖ്യം അഥവാ 'ലീഗ് ഓഫ് നേഷൻസ് 'എന്ന ആശയം മുന്നോട്ട് വെച്ചത്
  • എന്നാൽ കൂടിയും അമേരിക്ക ലീഗ് ഓഫ് നേഷൻസിൽ അംഗമായിരുന്നില്ല.
  • അംഗത്വം നേടാനൻ അമേരിക്കൻ പ്രസിഡൻ്റ് വുഡ്രോ വിൽസൻ ശ്രമിച്ചെങ്കിലും,ലീഗ് ഓഫ് നേഷൻസിലെ അംഗത്വം ഉൾപ്പെടുന്ന വെർസൈൽസ് ഉടമ്പടി അംഗീകരിക്കുന്നതിനെതിരെ യു.എസ് സെനറ്റ് വോട്ട് ചെയ്തതായിരുന്നു ഇതിന് കാരണം 
  • വെർസൈൽസ് ഉടമ്പടി അമേരിക്കയുടെ പരമാധികാരത്തെ ദുർബലപ്പെടുത്തുമെന്നാണ് സെനറ്റ് ഉയർത്തിയ വാദം.

  • ഒരു പ്രമുഖ ലോകശക്തിയായിരുന്ന അമേരിക്കയുടെ അഭാവം സർവ്വരാജ്യ സഖ്യത്തിനെയും പ്രതികൂലമായി ബാധിച്ചു
  • യുഎസ് അംഗത്വമില്ലാതെ, ലീഗിന് കാര്യമായ രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ ഇല്ലായിരുന്നു
  • ആഗോള തലത്തിൽ സമിതിയുടെ തീരുമാനങ്ങളും സംരംഭങ്ങളും നടപ്പിലാക്കാനുള്ള കഴിവ് പരിമിതപ്പെട്ടു

Related Questions:

ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന കണ്ടെത്തുക

  1. യുഎൻ കാലാവസ്ഥാ വ്യതിയാനസമ്മേളനം (COP 27) 2022-നവംബറിൽ ഈജിപ്തിലാണ് നടന്നത്
  2. ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെ രാസാണ്
  3. 2022 ലെ മനുഷ്യാവകാശ ദിന മുദ്രാവാക്യം “എല്ലാവർക്കും അന്തസ്സും സ്വാതന്ത്ര്യവും നീതിയും" എന്നുള്ളതാണ്
  4. മനുഷ്യാവകാശങ്ങളുടെ സാർവത്രിക പ്രഖ്യാപനത്തിന്റെ 75-ആം വാർഷികം ഐക്യരാഷ്ട്രസഭ 2002 ഡിസംബർ 10 ന് ആഘോഷിച്ചു
    'ജീവനുള്ള ഗ്രഹത്തിനായി' എന്ന ആപ്തവാക്യം ഉള്ള പരിസ്ഥിതി സംഘടന?
    റഷ്യയിലെ സ്വകാര്യ അർദ്ധ സൈനിക സംഘടന ഏത്?
    ഐക്യരാഷ്ട്ര വ്യവസായ വികസന സംഘടന (UNIDO) യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് എവിടെ ?
    IMF ന്റെ ചീഫ് ഇക്കോണോമിസ്റ്റ് ആയി നിയമിതയായ ആദ്യ വനിത ആര് ?