App Logo

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ രോഗാണുക്കൾ ഇല്ലാതെയുണ്ടാകുന്ന രോഗങ്ങൾ ഏവ?

  1. സിക്കിൾ സെൽ അനീമിയ
  2. ഹിമോഫീലിയ
  3. ഡിഫ്തീരിയ
  4. എയിഡ്സ്

A(1), (2) എന്നിവ

B(1), (3) എന്നിവ

C(2), (3) എന്നിവ

D(3), (4) എന്നിവ

Answer:

A. (1), (2) എന്നിവ

Read Explanation:

സിക്കിൾ സെൽ അനീമിയയും, ഹീമോഫീലിയയും ജനതിക രോഗങ്ങൾ ആണ്. അവ രോഗാണുക്കൾ മൂലം ഉണ്ടാകുന്നവയല്ല.


Note:


സിക്കിൾ സെൽ അനീമിയ (Sickle Cell Anaemia):

  • സിക്കിൾ സെൽ അനീമിയ ഒരു ജനിതക രക്ത വൈകല്യമാണ്.
  • ഈ രോഗത്തിൽ ചുവന്ന രക്താണുക്കൾ, അരിവാൾ രൂപത്തിൽ വികലമാകുന്നു.

ഹീമോഫീലിയ (Haemophilia):

  • രക്തം കട്ട പിടിക്കാത്ത ഒരു ജനിതക വൈകല്യമാണ് ഹീമോഫീലിയ.
  • രക്തം കട്ടപിടിക്കുന്ന പ്രോട്ടീനുകളുടെ അഭാവം മൂലമോ, കട്ടപിടിക്കുന്നതിനുള്ള ഘടകങ്ങളുടെ അഭാവം മൂലമോ ഉണ്ടാകുന്ന രക്തവുമായി ബന്ധപ്പെട്ട രോഗാവസ്ഥ

ഡിഫ്തീരിയ (Diphtheria):

  • കോറിൻ ബാക്ടീരിയം ഡിഫ്തീരിയ (Coryne Bacteria Diphtheria) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ് ഡിഫ്തീരിയ.
  • തൊണ്ടയിലെയും മൂക്കിലെയും ശ്ലേഷമ സ്തരത്തെ ബാധിക്കുന്ന ബാക്ടീരിയൽ അണുബാധയാണ് ഇത്

സിലിക്കോസിസ് (Silicosis):

  • ക്രിസ്റ്റൽ രൂപത്തിലുള്ള സിലിക്ക പൊടി, ശ്വസിക്കുന്നതിലൂടെ ഉണ്ടാകുന്ന ഒരു തൊഴിൽ അധിഷ്ഠിത ശ്വാസകോശ രോഗമാണ് സിലിക്കോസിസ്.
  • സിലിക്ക പൊടി ശ്വാസകോശത്തിലെയും, നെഞ്ചിലെയും ലിംഫ് നോഡുകളിൽ വീക്കം ഉണ്ടാക്കുന്നു.

Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് ART?

പ്ലനേറിയ ഉൾപ്പെടുന്ന ക്ലാസ് ഏത്?

Group of living organisms of the same species living in the same place at the same time is called?

undefined

ചില രോഗങ്ങളിൽ നിന്ന് നവജാതശിശുവിനെ സംരക്ഷിക്കുന്ന കൊളസ്ട്രത്തിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ ..... തരത്തിലാണ്.