Challenger App

No.1 PSC Learning App

1M+ Downloads

ഒരു രാജ്യത്തിന്റെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്ന ഘടകങ്ങളില്‍പെടാത്തത് ഏത്

1.ആ രാജ്യത്തെ ജനനനിരക്ക്.

2.ആ രാജ്യത്തെ മരണ നിരക്ക്.

3.ആ രാജ്യത്തെ ജനസംഖ്യയിലെ ആശ്രയത്വ നിരക്ക്.

4.ആ രാജ്യത്തിൽ സംഭവിച്ചിട്ടുള്ള കുടിയേറ്റം.

A1,2 മാത്രം.

B2,3 മാത്രം.

C3 മാത്രം.

D4 മാത്രം.

Answer:

C. 3 മാത്രം.

Read Explanation:

ജനനനിരക്ക്

  • ആകെ ജനസംഖ്യയിൽ 1000 പേർക്ക് എത്ര കുഞ്ഞുങ്ങൾ ജീവനോടെ ജനിക്കുന്നു എന്നതാണ് ജനനനിരക്ക്.

മരണനിരക്ക്

  • ആകെ ജനസംഖ്യയിൽ 1000 പേരിൽ എത്ര മരണങ്ങൾ നടക്കുന്നു എന്നതാണ് മരണനിരക്ക്.

കുടിയേറ്റം

  • ഒരു പ്രദേശത്തുനിന്നു ജനങ്ങൾ മറ്റൊരു പ്രദേശത്തേക്കു താമസം മാറ്റുന്നതാണ് കുടിയേറ്റം 

ആശ്രയത്വനിരക്ക്

  • 0 മുതൽ 14 വയസ്സുവരെയുള്ളവരും 60 വയസ്സു മുതൽ ഉള്ളവരും ആശ്രയത്വ വിഭാഗത്തിൽപ്പെടുന്നു.
  • ആകെ ജനസംഖ്യയിൽ ഇവരുടെ അനുപാതത്തെ ആശ്രയത്വനിരക്ക് എന്നു പറയുന്നു.
  • ഈ വിഭാഗം അധ്വാനശേഷിയുള്ള വിഭാഗത്തെ ആശ്രയിച്ച് കഴിയുന്നവരാണ്.
  • ആശ്രയത്വനിരക്ക് വർധിക്കുന്നത് ആളോഹരിവരുമാനം കുറയുന്നതിനിടയാക്കുന്നു.
  • ആശ്രയത്വനിരക്ക് ഒരു രാജ്യത്തിന്റെ ജനസംഖ്യയില്‍ മാറ്റം വരുത്തുന്ന ഘടകമല്ല 

Related Questions:

2011 - ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത എത്ര ?
ഒരു ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് താമസിക്കുന്ന ജനങ്ങളുടെ എണ്ണമാണ് ?
SSA യും RMSAയും സംയോജിപ്പിച്ച് രൂപം നൽകിയ പദ്ധതി ഏതാണ് ?
ഇന്ത്യയിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത് ?
ലോക ജനസംഖ്യ ദിനം ?