App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏത് വിദ്യാഭ്യാസമാണ് ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള വിദ്യാഭ്യാസം ?

Aസംയോജിത വിദ്യാഭ്യാസം

Bസംയുക്ത വിദ്യാഭ്യാസം

Cസാങ്കേതിക വിദ്യാഭ്യാസം

Dകായിക വിദ്യാഭ്യാസം

Answer:

A. സംയോജിത വിദ്യാഭ്യാസം

Read Explanation:

സങ്കലിത വിദ്യാഭ്യാസം (Inclusive education)

  • സംയോജിത വിദ്യാഭ്യാസം, സങ്കലിത വിദ്യാഭ്യാസം, ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം എന്നെല്ലാം പറയുന്നത് സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ മറ്റു കുട്ടികള്‍ക്കൊപ്പമിരുത്തി വിദ്യാഭ്യാസം നല്‍കുന്നതിനെയാണ്.
  • ജാതി-മത-വർഗ്ഗ-സാംസ്കാരിക-സാമ്പത്തിക-സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവും ഇല്ലാതെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സമപ്രായക്കാരായ സാധാരണ കുട്ടികളോടൊപ്പം മുഖ്യധാര വിദ്യാഭ്യാസം പൂർണതോതിൽ തന്നെ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുന്ന വിദ്യാഭ്യാസമാണ് - ഉൾച്ചേർന്ന വിദ്യാഭ്യാസം / സങ്കലിത വിദ്യാഭ്യാസം
  • ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് - 1990
  • സമൂഹവുമായി ഇടപഴകി ജീവിക്കുന്നതിന് സഹായകമായ പരിശീലനമാണ് ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസത്തിലൂടെ കുട്ടിക്ക് ലഭിക്കുക.
  • ഇത്തരം കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ ചേര്‍ക്കുകയാണെങ്കില്‍ പിരമിതി മാത്രമുളള കുട്ടികളുടെ ലോകമായിരിക്കും അത്.
  • അനുഭവങ്ങളുടെ പരിമിതി സാമൂഹികരണത്തെ തടയും. ഭാവി ജീവിതത്തെ സാരമായി ബാധിക്കും. 

ഉള്‍പ്പെടുത്തിയുളള വിദ്യാഭ്യാസം ( Inclusive education)ആണ് വേണ്ടത് എന്നു പറയാനുളള കാരണങ്ങൾ :-

  1. മറ്റുളള കുട്ടികളെ കണ്ടു പഠിക്കാന്‍ കഴിയുന്നു
  2. സാമൂഹീകരണം എന്ന വിദ്യാഭ്യാസ ലക്ഷ്യം നേടാന്‍ കഴിയുന്നു
  3. പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയുന്നു
  4. എല്ലാ കുട്ടികളെയും ഒരേ നിലവാരത്തിലെത്തിക്കാന്‍ കഴിയുന്നു.

 


Related Questions:

Under the directive principles of state policy, upto what age of the children, they are expected to be provided free and compulsary education?
"ആധുനിക ജീവിത സങ്കീർണതകളെ നേരിടാനുള്ള പരിശീലനം നൽകലാണ് വിദ്യാഭ്യാസത്തിൻറെ ലക്ഷ്യം" - ആരുടെ വാക്കുകളാണ് ?
അലൻകേ എം ലേണിങ് എന്ന ആശയം മുന്നോട്ടു വച്ച വർഷം ?
വിദ്യാഭ്യാസ അവകാശ നിയമം ലക്ഷ്യമാക്കുന്നത് :
ഒരു നല്ല അദ്ധ്യാപകൻ എപ്പോഴും എങ്ങനെ ആയിരിക്കണം ?