Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് രാഷ്ട്രത്തിന്റെ 'വിവേചനപരമായ ചുമതലയിൽ പെടുന്നത് ?

Aഅതിർത്തി സംരക്ഷണം

Bആരോഗ്യ സംരക്ഷണം നൽകുക

Cആഭ്യന്തര സമാധാനം

Dനീതി നടപ്പാക്കൽ

Answer:

B. ആരോഗ്യ സംരക്ഷണം നൽകുക

Read Explanation:

രാഷ്ട്രത്തിന്റെ ചുമതലകൾ

  1. നിർബന്ധിതമായ ചുമതല (Obligatory function)

  2. വിവേചനപരമായ ചുമതല (Discretionary function)

  • രാഷ്ട്രം എല്ലാ കാലത്തും നിർബന്ധമായും നിർവഹി ക്കേണ്ടതും ജനങ്ങളുടെ ജീവനും സ്വത്തിനും സംര ക്ഷണം നൽകുന്നതുമായ ചുമതലകളാണ്

  • -നിർബന്ധിതമായ ചുമതല

നിർബന്ധിതമായ ചുമതലകൾ

  1. അതിർത്തി സംരക്ഷണം

  2. ആഭ്യന്തര സമാധാനം

  3. അവകാശ സംരക്ഷണം

  4. നീതി നടപ്പാക്കൽ

വിവേചനപരമായ ചുമതലകൾ

  • ആരോഗ്യ സംരക്ഷണം നൽകുക എന്നത് രാഷ്ട്രത്തിന്റെ വിവേചനപരമായ ചുമതലയിൽ പെടുന്നു.

  • ഇത് രാഷ്ട്രത്തിന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നിർവഹിക്കേണ്ട കാര്യമാണ്.

  • വിദ്യാഭ്യാസ സൗകര്യം ഒരുക്കുക, ക്ഷേമപദ്ധതികൾ നടപ്പിലാക്കുക, ഗതാഗത സൗകര്യം ഒരുക്കുക എന്നിവയും രാഷ്ട്രത്തിൻ്റെ വിവേചനപരമായ ചുമതലകളാണ്.


Related Questions:

"രാഷ്ട്രതന്ത്രശാസ്ത്രം രാഷ്ട്രത്തിൽ ആരംഭിച്ച് രാഷ്ട്രത്തിൽ അവസാനിക്കുന്നു" ഇത് ആരുടെ വാക്കുകളാണ് ?
ദ്വികക്ഷി സംവിധാനം നിലവിലിരിക്കുന്ന രാഷ്ട്രം :

ഫെഡറൽ, ഏകായത്ത ഗവൺമെൻ്റുകൾ തമ്മിൽ ശരിയായ പ്രസ്താവന ഏത്?

  1. ഫെഡറൽ ഗവൺമെൻ്റിൽ അധികാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ വീതിച്ചു നൽകുന്നു.
  2. ഏകായത്ത ഗവൺമെൻ്റിൽ എല്ലാ അധികാരവും പ്രാദേശിക സർക്കാരുകളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
  3. ഫെഡറൽ ഭരണത്തിൽ സാധാരണയായി ഒരു ലിഖിത ഭരണഘടന ഉണ്ടായിരിക്കും.
  4. ഏകായത്ത ഭരണത്തിൽ നിയമനിർമ്മാണ സഭ എപ്പോഴും ദ്വിമണ്ഡലമായിരിക്കും.
    നേരിട്ടുള്ള ജനാധിപത്യത്തിന്റെ ആധുനിക രൂപങ്ങളിൽ ജനങ്ങളുടെ അഭിപ്രായം നേരിട്ട് അറിയാൻ ഉപയോഗിക്കുന്ന ഉപകരണം ഏതാണ് ?
    Part X of the Indian Constitution which deals with Panchayats is not applicable to which of the following States ?