Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ ഭരണഘടനയിലെ 19-ാം വകുപ്പിന്റെ പരിധിയിൽ വരുന്ന സ്വാതന്ത്ര്യങ്ങൾ ഏവ?

  1. സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം
  2. സംഘടനകൾ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം
  3. വിദ്യാഭ്യാസത്തിനുള്ള സ്വാതന്ത്ര്യം
  4. ഇഷ്ടമുള്ള തൊഴിലോ, ബിസിനസ്സോ, വ്യാപാരമോ ചെയ്യാനുള്ള സ്വാതന്ത്ര്യം

    AOnly (i), (ii)

    BOnly (i), (ii), (iii)

    COnly (i), (ii), (iv)

    DAll the above

    Answer:

    C. Only (i), (ii), (iv)

    Read Explanation:

    ഭരണഘടനയിലെ അനുച്ഛേദം 19(1) പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് ലഭിക്കുന്ന 6 സ്വാതന്ത്ര്യങ്ങൾ:

    • അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും

    (Freedom of Speech and Expression)

    • ആയുധങ്ങളില്ലാതെ സമാധാനപരമായി സമ്മേളിക്കാനുള്ള സ്വാതന്ത്ര്യം

    (Freedom to Assemble Peacefully and Without Arms)

    • സംഘങ്ങളോ യൂണിയനുകളോ സഹകരണസംഘങ്ങളോ രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം

    (Freedom to Form Associations, Unions or Cooperative Societies)

    • ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം

    (Freedom to Move Freely Throughout the Territory of India)

    • ഇന്ത്യയുടെ ഏത് ഭാഗത്തും താമസിക്കാനും സ്ഥിരതാമസമാക്കാനുമുള്ള സ്വാതന്ത്ര്യം

    (Freedom to Reside and Settle in Any Part of India)

    • ഏതെങ്കിലും തൊഴിൽ, ഉപജീവനമാർഗം, വ്യാപാരം അല്ലെങ്കിൽ ബിസിനസ് നടത്താനുള്ള സ്വാതന്ത്ര്യം

    (Freedom to Practice Any Profession or Carry on Any Occupation, Trade or Business)


    Related Questions:

    Which part of the Indian constitution is called magnacarta of India or key stone of the constitution?

    നമ്മുടെ മൌലികാവകാശങ്ങളിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവന ആരുടേതാണ് ?

    ''ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവൺമെന്റിന് ആധുനിക കാലഘട്ടത്തിൽ മതേതരത്വത്തിൽ അധിഷ്ഠിതമല്ലാതെ പ്രവർത്തിക്കാൻ സാധ്യമല്ല.

    നമ്മുടെ ഭരണ ഘടന മതേതര സങ്കൽപ്പത്തിൽ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്.''

    Which among the following articles provide a negative right?
    ഇന്ത്യൻ ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിരിക്കുന്നത് ?
    The Fundamental Rights of the Indian Citizens are enshrined in :