App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന വാതകങ്ങളിൽ അലസവാതകം അല്ലാത്തത് ഏത്?

Aഹീലിയം

Bആർഗൺ

Cനൈട്രജൻ

Dനിയോൺ

Answer:

C. നൈട്രജൻ

Read Explanation:

അലസ വാതകങ്ങൾ (Inert Gases):

  • ആവർത്തനപ്പട്ടികയിലെ 18 ആം ഗ്രൂപ്പിലെ ആദ്യത്തെ ആറ് മൂലകങ്ങളെയാണ് ഉൽകൃഷ്ട വാതകങ്ങൾ (Noble gases അഥവാ Inert gases) എന്നു വിളിക്കുന്നത്.
  • ഇവയെ അലസ വാതകങ്ങൾ എന്നും വിശിഷ്ട വാതകങ്ങൾ എന്നും നിഷ്ക്രിയ വാതകങ്ങൾ എന്നും വിളിക്കാറുണ്ട്.

ഇവ ചുവടെ നൽകുന്നു: 

  1. ഹീലിയം (Helium)
  2. നിയോൺ (Neon)
  3. ആർഗോൺ (Argon)
  4. ക്രിപ്റ്റോൺ (Krypton)
  5. സെനോൺ (Xenon)
  6. റഡോൺ (Radon)

അലസ വാതകങ്ങൾ - ചില സവിശേഷതകൾ:

  • മറ്റു മൂലകങ്ങളുമായും, സംയുക്തങ്ങളുമായും ഇവ വിരളമായേ രാസപ്രവർത്തനത്തിൽ ഏർപ്പെടുന്നുള്ളൂ എന്നതാണ് ഈ മൂലകങ്ങളുടെ പ്രധാന സവിശേഷത.
  • റഡോൺ റേഡിയോ ആക്റ്റീവതയുള്ള മൂലകമാണ്.
  • റാഡോൺ ഒഴികെയുള്ള നിഷ്ക്രിയ വാതകങ്ങൾ, അന്തരീക്ഷ വായുവിൽ ഉണ്ട്.
  • നിയോൺ, ആർഗൺ, ക്രിപ്റ്റോൺ, സെനോൺ എന്നിവ അന്തരീക്ഷ വായുവിൽ നിന്നാണ് വേർതിരിച്ചെടുക്കുന്നത്.
  • ഹീലിയം പ്രകൃതി വാതകത്തിൽ നിന്നും ലഭിക്കുന്നു. 
  •  റാഡോൺ, റേഡിയത്തിന്റെ റേഡിയോ ആക്റ്റീവ് വിഘടനത്തിൽ നിന്നാണ്, ലഭിക്കുന്നു.

Related Questions:

അയോണീകരണഎൻഥാൽപിയുടെ ഏകകം എന്ത് ?
സമ്പർക്ക പ്രക്രിയ യിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ ഡയഗണൽ ബന്ധന ത്തിനു ഉദാഹരണം കണ്ടെത്തുക
The outermost shell electronic configuration of an element  4s2 4p3 .To which period of the periodic table does this element belong to?
Elements from atomic number 37 to 54 belong to which period?