Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ തന്നിട്ടുള്ളവയിൽ വ്യക്തിത്വത്തെ സംബന്ധിക്കുന്ന കാഴ്ചപ്പാടുകളും അവ മുന്നോട്ട് വച്ച ശാസ്ത്രജ്ഞരും തമ്മിലുള്ള ശരിയായ ബന്ധം സൂചിപ്പിക്കുന്നവ ഏവ ?

  1. മുഖ്യ സവിശേഷകം (Cardinal Trait), മധ്യമസവിശേഷകങ്ങൾ (Central Traits), ദ്വിതീയ സവിശേഷകങ്ങൾ (Secondary Traits) എന്നിങ്ങനെ വ്യക്തിത്വ സവി ശേഷതകൾ തരം തിരിച്ചിരിക്കുന്നു - കാൾ റാൻസൺ റോജേഴ്സ്
  2. പക്വവ്യക്തിത്വത്തെ വിശദീകരിക്കാൻ വിപുലീകൃത അഹം, ഊഷ്മള ബന്ധങ്ങൾ, ആത്മസംതുലനം, യാഥാർഥ്യബോധം, ആത്മധാരണം, ഏകാത്മക ജീവിത ദർശനം എന്നീ 6 മാനദണ്ഡങ്ങൾ പരിഗണിക്കണം - ഗോർഡൻ വില്ലാഡ് ആൽപ്പോർട്ട്
  3.  ആദർശാത്മക അഹം (Ideal Self), യാഥാർഥ്യാധിഷ്ഠിത അഹം (Real Self) എന്നിങ്ങനെ ഒരു വ്യക്തിയുടെ അഹത്തിന് (Self) രണ്ട് തലങ്ങളുണ്ട്- അബ്രഹാം മാസ്‌ലോ
  4. ബോധ മനസ്സ് (Conscious mind), ഉപബോധ മനസ്സ് (Sub-conscious mind), അബോധ മനസ്സ് (Unconscious mind) എന്നിങ്ങനെ മനസ്സിന് മൂന്ന് തലങ്ങളുണ്ട് - സിഗ്മണ്ട് ഫ്രോയിഡ്

A1,4

B2,4

C3,4

D2,3

Answer:

B. 2,4

Read Explanation:

വ്യക്തിത്വ സവിശേഷതാ സമീപനം (Trait Approach)


  • ഒരു വ്യക്തിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുമാറ് അയാളുടെ ചിന്തകൾ, വികാരങ്ങൾ, പ്രവർത്തനം തുടങ്ങിയവയിൽ കാണപ്പെടുന്ന പ്രകടസ്വഭാവം  - വ്യക്തിത്വ സവിശേഷത 
  • വ്യക്തിത്വ സവിശേഷതാ സമീപനത്തിന്റെ പ്രധാനപ്പെട്ട വക്താവ് - ഗോൾഡൻ വില്ലാർഡ്  ആൽപ്പോർട്ട്

 

വൈയക്തിക ചിത്തവൃത്തി സിദ്ധാന്തം (Theory of Personal Disposition) ഗോർഡൻ ആൽപോർട്ട്

3 തരത്തിലുള്ള വ്യക്തി സവിശേഷതകൾ 

  1. പ്രമുഖ സവിശേഷതകൾ (Cardinal traits) 
    • വ്യക്തിയുടെ വ്യവഹാരത്തിൻ്റെ അംശങ്ങളെയെല്ലാം സ്വാധീനിക്കുന്ന പ്രാഥമിക സവിശേഷതകൾ 
    • മറ്റുള്ള സവിശേഷതകളെക്കാൾ മേധാവിത്വം പുലർത്തുന്നു
  2. കേന്ദ്ര സവിശേഷതകൾ (Central traits) 
    • ഒരു വ്യക്തിയെ സാമാന്യമായി വിവരിക്കാൻ ഉപയോഗിക്കാവുന്ന ഏതാനം സവിശേഷ പ്രവണതകൾ 
    • പ്രമുഖ സവിശേഷതകളോളം മേധാവിത്വം പുലർത്തുന്നില്ല 
    • ഒരു വ്യക്തിയുടെ വ്യക്തിത്വം മനസിലാക്കാൻ ഇത്തരം അഞ്ചോ പത്തോ സവിശേഷതകൾ കണ്ടെത്തിയാൽ മതി
  3.  ദ്വിതീയ സവിശേഷതകൾ (Secondary traits)
     
    • മേധാവിത്വം പുലർത്തുന്നവയല്ല
    • വ്യക്തിത്വത്തിൻ്റെ സുപ്രധാന ഘടകങ്ങളായി കരുതപ്പെടാറില്ല
    • ചില പ്രത്യേക സന്ദർഭങ്ങളിൽ കാണപ്പെടുന്നു 



കാൾ റോജേഴ്സ് (Carl Rogers):

 

          സ്വയം അറിയുന്നതിനും, മെച്ചപ്പെടുത്തുന്നതിനും ഓരോ മനുഷ്യനും ജന്മസിദ്ധമായി ത്വരയുണ്ടെന്നും; അതിനെ വളർത്തി ആത്മസാക്ഷാത്കാരം നേടാനുള്ള അദമ്യമായ അഭിലാഷത്തെ, പുഷ്ടിപ്പെടുത്തണമെന്നുള്ള കാഴ്ചപ്പാടിന് പ്രാധാന്യം നൽകിയ അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ്, കാൾ റോജേഴ്സ്. 

 

"സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ള, മനുഷ്യത്വവും നന്മയും നിറഞ്ഞ ആളായാണ് ഓരോ വ്യക്തിയേയും കാൾ റോജേഴ്സ് പരിഗണിക്കുന്നത്."

"ഓരോ വ്യക്തിയും സ്വന്തം നിലയിൽ ഏറ്റവും മികച്ച വ്യക്തിയായി മാറുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.”

- കാൾ റോജേഴ്സ്

 

ആത്മബോധം / അഹം എന്ന സങ്കല്പം (Self - Concept):

  • ഒരു വ്യക്തിക്ക് അയാളുടെ തന്നെ സ്വഭാവത്തെ കുറിച്ചും, കഴിവുകളെക്കുറിച്ചും, തന്റേതായ വ്യവഹാര രീതികളെ കുറിച്ചുമുള്ള വിശ്വാസത്തിന്റെ ആകെത്തുകയാണ്, അയാളുടെ ആത്മബോധം അഥവാ അഹം (Self - Concept).
  • തന്റെ ചുറ്റുപാടുകളിലൂടെയും, മറ്റുള്ളവരോടുള്ള ഇടപെടലുകളിലൂടെയുമാണ് ഒരാളുടെ ആത്മ ബോധം രൂപപ്പെടുന്നത്.


കാൾ റോജേഴ്സിന്റെ വർഗ്ഗീകരണം:

ആത്മബോധത്തിന്റെ വർഗ്ഗീകരണം:

  1. ഗുണപരമായ ആത്മബോധം (Positive self concept)
  2. ഗുണപരമല്ലാത്ത ആത്മബോധം (Negative self concept)

 

അഹത്തിന്റെ വർഗ്ഗീകരണം:

  1. ആദർശാത്മക അഹം (Ideal self)
  2. യാഥാർത്ഥ്യാധിഷ്ഠിത അഹം (Real self)


യാഥാർത്ഥ്യാധിഷ്ഠിത അഹം (Real Self), ആദർശാത്മക അഹം (Ideal Self):

യാഥാർത്ഥ്യാധിഷ്ഠിത അഹം (Real self):

 

 

        യഥാർത്ഥത്തിൽ ഒരു വ്യക്തി ആരാണോ, അതാണ് അയാളുടെ യാഥാർത്ഥ്യാധിഷ്ഠിത അഹം (Real self). 

 

 ആദർശാത്മക അഹം (Ideal self):

 

 

         താൻ ആരായിത്തീരാൻ ഒരു വ്യക്തി ആഗ്രഹിക്കുന്നുവോ, അതാണ് അയാളുടെ ആദർശാത്മക അഹം (Ideal self). 


Related Questions:

ഈഡിപ്പസ് കോംപ്ലക്സ്, ഇലക്ട്രാ കോംപ്ലക്സ് ഏത് മനോ-ലൈംഗിക വികാസഘട്ടത്തിലാണ് (Psycho-sexual Stages of Development) പ്രകടിപ്പിക്കപ്പെടുന്നത് ?
എല്ലാ മാനസിക പ്രവർത്തനങ്ങളും ക്രമത്തിലും ചിട്ടയോടെയും ചെയ്യുന്നു. വൈകാരിക അസ്വസ്ഥതയും പിരിമുറുക്കവും ബോധപൂർവ്വം പരിഹരിക്കുന്നു. എന്നീ പ്രസ്താവനകൾ ഏത് തരത്തിലുള്ള വ്യക്തിത്വത്തിൻ്റെ സവിശേഷതകളാണ് ?
ആൽപ്പോർട്ടിന്റെ വർഗ്ഗീകരണമനുസരിച്ച്, താഴെപ്പറയുന്നവയിൽ ഏതാണ് വ്യക്തിത്വ സ്വഭാവത്തിൽ ഉൾപ്പെടാത്തത് ?
Select the most suitable expansion for TAT by Morgan and Murray.
സിഗ്മണ്ട് ഫ്രോയിഡിന്റെ സിദ്ധാന്തമായ മനോ-ലൈംഗിക വികാസ ഘട്ടത്തിൽ (psycho-sexual development) mj- കാമനയും (Electra Complex) മാത്യ കാമന (Oedipus Complex) -യുമെന്ന സവിശേഷതകൾ കാണപ്പെടുന്ന ഘട്ടം ഏത് ?