App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ വിവരാവകാശനിയമം 2005 പ്രകാരം ഈ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വിവരങ്ങൾ ഏത്?

Aഡിറക്ടറേറ്റ് ഓഫ് റെവന്യൂ ഇൻ്റലിജൻസിന്റെ പ്രവർത്തനങ്ങൾ

Bക്യാബിനറ്റ് ഡോക്യുമെന്റുകൾ

Cകോപ്പിറൈറ്റ് മുതലായ ബൗദ്ധിക സ്വത്തവകാശങ്ങൾ മുഖേന സംരക്ഷിക്കപ്പെട്ടിട്ടുള്ള വിവരങ്ങൾ

D(A), (B) & (C)

Answer:

D. (A), (B) & (C)

Read Explanation:

ഈ നിയമത്തിൽ എന്തുതന്നെ അടങ്ങിയിരുന്നാലും അപേക്ഷകന് താഴെപ്പറയുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത് 8(1) വകുപ്പ് പ്രകാരം ഒഴിവാക്കപ്പെട്ടിരിക്കുന്നു.


  • ഭാരതത്തിൻ്റെ പരമാധികാരത്തേയും, അഖണ്ഡത യേയും, രാജ്യത്തിന്റെ സുരക്ഷിതത്വത്തേയും, തന്ത്രപ്രാധാന്യത്തേയും, ശാസ്ത്രീയവും സാമ്പത്തിക വുമായ താല്‌പര്യങ്ങളേയും, വിദേശരാജ്യവുമായുള്ള ബന്ധത്തേയും ഹാനികരമായി ബാധിക്കുന്നതും. അല്ലെങ്കിൽ ഒരു കുറ്റകൃത്യത്തിന് പ്രേരണ നൽകുന്നതുമായ വിവരത്തിൻ്റെ വെളിപ്പെടുത്തൽ;
  • ഏതെങ്കിലും നിയമകോടതിയാലോ, ട്രിബ്യൂണലാലോ അതിന്റെ പ്രസിദ്ധീകരണം പ്രത്യക്ഷമായി നിരോധി ച്ചിട്ടുള്ളതും, അല്ലെങ്കിൽ അതിൻ്റെ വെളിപ്പെടുത്തൽ കോടതിയലക്ഷ്യമായിത്തീരുന്നതോ ആയ വിവരത്തിന്റെ വെളിപ്പെടുത്തൽ;
  • പാർലമെൻ്റിൻ്റേയോ, സംസ്ഥാനനിയമസഭയുടേയോ വിശേഷ അവകാശത്തിൻ്റെ ഒരു ലംഘനമായി തീർന്നേയ്ക്കാവുന്ന വിവരത്തിൻ്റെ വെളിപ്പെടുത്തൽ;
  • തക്കതായ അധികാര സ്ഥാനത്തിന് പൊതുജനത്തിന്റെ ഭൂരിപക്ഷ താല്‌പര്യം, അത്തരം വിവരത്തിന്റെ വെളിപ്പെടുത്തൽ ആവശ്യപ്പെടുന്നുവെന്നും, ബോദ്ധ്യപ്പെടുന്നുവെങ്കിൽ അല്ലാതെ മൂന്നാം കക്ഷിയുടെ മത്സരാവസ്ഥക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യ രഹസ്യത്തിൻ്റേയും, വ്യാപാര രഹസ്യ ത്തിന്റേയും, ഭൗതിക സ്വത്തുക്കളും ഉൾപ്പെടെയുള്ള വിവരത്തിൻ്റെ വെളിപ്പെടുത്തൽ;
  • ഒരാൾക്ക് വിശ്വാസാധിഷ്ട്‌ടിതമായ ബന്ധത്തിലൂടെ (fi- duciary relationship) ലഭിച്ചതും, പൊതുതാല്പ‌ര്യമില്ലാ ത്തതുമായ വിവരങ്ങൾ. വിദേശ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള രഹസ്യ വിവരം.
  • നിയമം നടപ്പിലാക്കുന്നതിനോ, അല്ലെങ്കിൽ സുരക്ഷിതാവശ്യങ്ങൾക്കോ രഹസ്യമായി സഹായം നൽകിയിട്ടുള്ളതും, അല്ലെങ്കിൽ വിവരത്തിൻ്റെ ഉത്ഭവം തിരിച്ചറിയുന്നതും. ഏതെങ്കിലും വ്യക്തിയുടെ ജീവനോ, ശാരീരിക സുരക്ഷിതത്വത്തിനോ അപകടകര മായിത്തീരാവുന്നതുമായ വിവരത്തിൻ്റെ വെളിപ്പെ ടുത്തൽ;
  • അന്വേഷണത്തിൻ്റേയോ, കുറ്റവാളികളുടെ അറസ്റ്റി ന്റേയോ, പ്രോസിക്യൂഷൻ്റേയോ നടപടിക്രമത്തിനെ തടസ്സപ്പെടുത്തുമെന്നുള്ള വിവരം;
  • മന്ത്രിസഭയുടേയും, സെക്രട്ടറിമാരുടേയും, മറ്റുദ്യോഗ സ്ഥന്മാരുടേയും ചർച്ചകളുടെ രേഖകൾ ഉൾപ്പെടെയുള്ള കാബിനറ്റ് രേഖകൾ.

Related Questions:

ചുവടെ കൊടുത്തതിൽ ഏത് നിയമപ്രകാരമാണ് ഡൽഹി ഫെഡറൽ കോടതി സ്ഥാപിതമായത് ?

കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും മറ്റ് കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ ഉൾപ്പെടുന്നത് ആരൊക്കെയാണ് ?

  1. പ്രധാനമന്ത്രി 
  2. ലോക്സഭാ പ്രതിപക്ഷ നേതാവ് 
  3. പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന ഒരു ക്യാബിനറ്റ് മന്ത്രി 
  4. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
അംഗപരിമിതർക്കുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ രൂപീകരിച്ചിട്ടുള്ളത്?
സിഗററ്റിൻ്റെയോ മറ്റു പുകയില ഉത്പന്നങ്ങളുടെയോ ഉൽപ്പാദനം, വിതരണം, കച്ചവടം, വാണിജ്യം എന്നിവയിലുള്ള നിയന്ത്രണങ്ങൾ പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
രാജ്യത്തെ ആദ്യ ലോക്പാൽ ?