Question:

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്?

  1. അന്തരീക്ഷത്തിലെ ഏറ്റവും ചൂടുകൂടിയ പാളി തെർമോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

  2. തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം എക്സോസ്ഫിയർ എന്നും അറിയപ്പെടുന്നു

  3. മിസോസ്ഫിയറിന് തൊട്ടു മുകളിലായി കാണപ്പെടുന്ന അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ

  4. ഏറ്റവും ചൂട് കൂടിയ അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ

Ai മാത്രം തെറ്റ്

Bi, ii തെറ്റ്

Cഎല്ലാം തെറ്റ്

Dii മാത്രം തെറ്റ്

Answer:

D. ii മാത്രം തെറ്റ്

Explanation:

തെർമോസ്ഫിയർ

  • മിസോസ്ഫിയറിന് തൊട്ടു മുകളിലായി കാണപ്പെടുന്ന അന്തരീക്ഷ പാളി.
  • ഏറ്റവും ചൂട് കൂടിയ അന്തരീക്ഷ പാളി
  • ഭൗമോപരിതലത്തിൽ നിന്നും ഏകദേശം 85 കിലോമീറ്റർ മുകളിലായി സ്ഥിതി ചെയ്യുന്നു.
  • ഇവിടെ ഉയരം കൂടുന്നതിനനുസരിച്ച് അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നു.
  • പകൽ സമയങ്ങളിൽ 2500 ഡിഗ്രി സെൽഷ്യസ് വരെ ഇവിടത്തെ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നു.
  • അൾട്രാ വൈലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്യുന്നതിനാലാണ് തെർമോസ്ഫിയറിൽ ചൂടു വർധിക്കുന്നത്.
  • ഉയർന്ന ഊർജ്ജമുള്ള സൗരവികിരണങ്ങളുടെ പ്രവർത്തനഫലമായി അന്തരീക്ഷ വാതകങ്ങൾ ഈ പാളിയിൽ വൈദ്യുതചാർജ് ഉള്ള അയോണുകൾ ആയിട്ടാണ് കാണപ്പെടുന്നത്.
  • അതിനാൽ തെർമോസ്ഫിയറിന്റെ താഴ്ന്ന ഭാഗം അയയോണോസ്ഫിയർ എന്നും അറിയപ്പെടുന്നു.
  • റേഡിയോ പരിപാടികളുടെ ദീർഘദൂര പ്രക്ഷേപണം സാധ്യമാകുന്നത് അയോണോസ്ഫിയറിന്റെ സാന്നിധ്യം മൂലമാണ്
  • അയോണോസ്ഫിയറിനെ കുറിച്ച് സിദ്ധാന്തം രൂപീകരിച്ച ഇന്ത്യക്കാരൻ : എസ് .കെ മിത്ര
  • തെർമോസ്ഫിയറിന്റെ ഉപരിഭാഗം തെർമോപ്പാസ് എന്നറിയപ്പെടുന്നു.





Related Questions:

Three Miles Island nuclear reactor accident of 1979 happened in?

' ജവഹർലാൽ നെഹ്‌റു ദേശീയ സോളാർ മിഷൻ ' മൻമോഹൻ സിംഗ് ഉദ്‌ഘാടനം ചെയ്ത വർഷം ഏതാണ് ?

2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?

ആഗോളതാപനത്തെ തടയുവാനുള്ള മാർഗങ്ങളിൽ പെടാത്തത് ഇവയിൽ ഏതാണ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന അന്തരീക്ഷപാളി ട്രോപോസ്ഫിയർ എന്ന പേരിൽ അറിയപ്പെടുന്നു.

2.കാറ്റ് , ഹരിത ഗൃഹ പ്രവാഹം,മഞ്ഞ് , മഴ എന്നിവ ട്രോപോസ്ഫിയറിൽ അനുഭവപ്പെടുന്നു.