Question:

സഹായഹസ്തം പദ്ധതിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന / പ്രസ്താവനകൾ  ഏത്?

1. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 60 വയസ്സിന് താഴെയുള്ളവർക്ക് ലഭിക്കുന്ന ആനുകൂല്യം 

2.  എല്ലാ സ്ത്രീകൾക്കും ലഭിക്കുന്നു 

3.  വിധവകളായ സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുന്നത് 

4. 30,000 രൂപയാണ് ലഭിക്കുന്നത്  

A1, 3, തെറ്റ്

B1, 2 തെറ്റ്

C2 മാത്രം തെറ്റ്

Dഎല്ലാം ശരി

Answer:

B. 1, 2 തെറ്റ്

Explanation:

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗം കണ്ടെത്താനായി ഒറ്റത്തവണ സഹായമായി മുപ്പതിനായിരം രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം


Related Questions:

മാതൃജ്യോതി പദ്ധതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന/പ്രസ്താവനകൾ  ഏവ ? 

1. കാഴ്ചവൈകല്യമുള്ള അമ്മമാർക്ക് പ്രസവാനന്തരം ലഭിക്കുന്ന ആനുകൂല്യം 

2. പ്രതിമാസം 2000 രൂപ വച്ച് ലഭിക്കുന്നു 

3. കുഞ്ഞിന് 2 വയസ്സ് ആകുന്നത് വരെ ധനസഹായം ലഭിക്കുന്നു 

4.കുഞ്ഞിനെ പരിപാലിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് ഈ തുക വിനിയോഗിക്കേണ്ടത് 

സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?

കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് നിലവിൽ വന്നതെന്ന് ?

സംസ്ഥാന സർക്കാരിന് നിയമ ഉപദേശം നൽകുന്നത് ആരാണ് ?

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?