App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ മാധ്യമത്തിന്റെ സാന്നിധ്യം ഇല്ലാതെ നടക്കുന്ന താപ പ്രസരണ രീതി ഏത് ?

Aസംവഹനം

Bവികിരണം

Cചാലനം

Dഇവയൊന്നുമല്ല

Answer:

B. വികിരണം

Read Explanation:

വികിരണം 


  • മാധ്യമത്തിന്റെ  സാന്നിധ്യം ഇല്ലാതെ നടക്കുന്ന താപ പ്രസരണ രീതി .

  • വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ അൾട്രാവയലറ്റ് മുതൽ ഇൻഫ്രാറെഡ് വരെ വ്യാപിച്ചിരിക്കുന്ന കിരണങ്ങൾ വികിരണത്തിൽ ഉൾപ്പെടുന്നു 

  • വേഗത ഏറ്റവും കൂടിയ താപ പ്രസരണ രീതിയാണ് ഇത് 

  • 0 K ഇൽ കൂടുതലുള്ള എല്ലാ വസ്തുക്കളിലും വികിരണം നടക്കുന്നു


Related Questions:

ഒരു വസ്തു അതിന്റെ ഒരു യൂണിറ്റ് ഉപരിതല വിസ്തീർണ്ണത്തിൽ ഒരു യൂണിറ്റ് സമയത്തിൽ വികിരണം ചെയ്യുന്ന താപം അറിയപ്പെടുന്നത് എന്ത് ?
ജലത്തിന് ഏറ്റവും ഉയർന്ന സാന്ദ്രതയും ഏറ്റവും കുറഞ്ഞ വ്യാപ്തവും ഉള്ള താപനില?

താഴെ പറയുന്നവയിൽ അവസ്ഥ ചാരമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സിസ്റ്റത്തിന്റെ പ്രാരംഭ, അന്തിമ അവസ്ഥകളെ ആശ്രയിക്കുന്ന ചരങ്ങൾ.
  2. പിന്തുടരുന്ന പാതയെ ആശ്രയിക്കുന്ന ചരങ്ങൾ
  3. അവ പിന്തുടരുന്ന പാതയെ ആശ്രയിക്കുന്നില്ല.
  4. ഉദാഹരണം ;പിണ്ഡം , വ്യാപ്തം , താപനില , മർദ്ദം , ആന്തരികോർജ്ജം
    താപഗതികത്തിൽ ഒരു വ്യവസ്ഥ സന്തുലനാവസ്ഥയിലാണെന്ന് പറയാൻ പ്രധാനമായ മാനദണ്ഡം എന്താണ്?
    താപത്തെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് ഏത് പേരിലാണ് ?