App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ അവയവദാനവുമായി ബന്ധപ്പെട്ട പദ്ധതിയേത് ?

Aതാലോലം

Bസ്നേഹപൂർവ്വം

Cആർദ്രം

Dമൃതസഞ്ജീവനി

Answer:

D. മൃതസഞ്ജീവനി

Read Explanation:

  • മൃതസഞ്ജീവനി - കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി. 1994ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്.


  • താലോലം - കേരള സർക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പിന്റെ കീഴിൽ കേരള സോഷ്യൽ സെക്യുരിറ്റി മിഷൻ 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതിയാണ് താലോലം പദ്ധതി.


  • സ്നേഹപൂർവ്വം - മാതാപിതാക്കള്‍ ആരെങ്കിലും ഒരാള്‍ മരിച്ച് പോകുകയും ജീവിച്ചിരിക്കുന്ന ആള്‍ക്ക് ആരോഗ്യപരമായും സാമ്പത്തികപരമായും കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയിലെത്തുകയും ചെയ്തവരുടെ കുട്ടികള്‍ക്ക് ഒന്നാം ക്ലാസുമുതല്‍ ഡിഗ്രി തലം വരെ പഠനസഹായം നല്‍കുന്നതാണ് ‘സ്നേഹപൂര്‍വ്വം പദ്ധതി’. കേരള സര്‍ക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലുള്ള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആണ് ഈ പദ്ധതി നടപ്പാക്കുന്നത്.


  • ആർദ്രം - സർക്കാർ ആശുപത്രികളിലെ ബുദ്ധിമുട്ടുകൾ പരിഹരിച്ച് ജനസൗഹൃദ ആശുപത്രികൾ തുടങ്ങുന്ന പദ്ധതി




Related Questions:

വിവിധ പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിന് വേണ്ടി ഓൺലൈൻ കൺസൾട്ടേഷൻ നൽകുന്ന കേരള സർക്കാർ പദ്ധതി ?
സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാൻ സ്ത്രീകളെ പ്രാപ്തരാക്കുവാനുള്ള കുടുംബശ്രീ പദ്ധതി ഏത് ?
അതിഥി തൊഴിലാളികൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി "റേഷൻ റൈറ്റ് കാർഡ്" പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ പിടികൂടുന്നതിനായി കേരളത്തിലുടനീളം നടത്തിയ പരിശോധന ?
പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ പദ്ധതി ?