താഴെ പറയുന്നതിൽ ഖരാവസ്ഥയിലുള്ള ഒരു സ്നേഹകമാണ് ?Aഗ്രീസ്Bഗ്രാഫൈറ്റ്Cഗ്രാഫീൻDഇതൊന്നുമല്ലAnswer: B. ഗ്രാഫൈറ്റ്Read Explanation:സ്നേഹകങ്ങൾ (Lubricants): സമ്പർക്കത്തിൽ ചലിക്കുന്ന പ്രതലങ്ങൾക്കിടയിലുള്ള ഘർഷണവും തേയ്മാനവും കുറയ്ക്കുന്നതിന്, സ്നേഹകങ്ങൾ സഹായിക്കുന്നു. സമ്പർക്കത്തിലുള്ള രണ്ട് പ്രതലങ്ങൾക്കിടയിൽ ഒരു നേർത്ത പാളി ഉണ്ടാക്കുക വഴി, ഇത് സാധ്യമാകുന്നു. ഇത് ചലനത്തെ സുഗമമാക്കുകയും, ഘർഷണം കുറയ്ക്കുകയും ചെയ്യുന്നു. ഒരു പ്രതലത്തെ ലൂബ്രിക്കേറ്റ് ചെയ്യാൻ പല തരം പദാർത്ഥങ്ങൾ ഉപയോഗിക്കാം. എണ്ണകൾ, ഗ്രീസ്, ഗ്രാഫൈറ്റ് മുതലായവ ലൂബ്രിക്കന്റുകളുടെ ഉദാഹരണങ്ങളാണ്.