Challenger App

No.1 PSC Learning App

1M+ Downloads
താഴെ നൽകിയിരിക്കുന്നവയിൽ മറവിയെക്കുറിച്ചുള്ള സിദ്ധാന്തം ഏത് ?

Aമൾട്ടിമോഡ് സിദ്ധാന്തം (Multimode Model)

Bനിരുപയോഗ സിദ്ധാന്തം (Theory of Disuse)

Cഫിൽട്ടർ മോഡൽ സിദ്ധാന്തം (Filter Model)

Dഇവയൊന്നുമല്ല

Answer:

B. നിരുപയോഗ സിദ്ധാന്തം (Theory of Disuse)

Read Explanation:

മറവിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ

നിരുപയോഗ സിദ്ധാന്തം (Theory of Disuse) 

  • പഠിച്ചത് ആവർത്തിക്കാതിരുന്നാൽ കാലക്രമേണ മറവി സംഭവിക്കും എന്നതാണ് ഈ സിദ്ധാന്തം.

പ്രതിപ്രവർത്തി സിദ്ധാന്തം (Theory of interference) 

  • ഏറ്റവും സ്വീകാര്യമായ സിദ്ധാന്തം.
  • പഠനഫലങ്ങൾ പരസ്പരം പ്രതിപ്രവർത്തിക്കുന്നതും ഇടകലരുന്നതും കൊണ്ടാണ് മറവി സംഭവിക്കുന്നത്. 
  • പാഠ്യവസ്തുക്കൾക്ക് സമാനത ഏറുമ്പോഴും, പഠിക്കുന്നതിന് ഇടവേള കുറയുമ്പോഴും, പഠിച്ചതിന്റെ കാര്യക്ഷമത കുറയുമ്പോഴും ഇടകലരൽ കൂടുതൽ നടക്കുകയും അത് മറവിയിലേക്ക് നയിക്കുകയും ചെയ്യുന്നു.

ദമന സിദ്ധാന്തം (Theory of Repression)

  • സംതൃപ്തി നൽകാത്തതിനെ മറക്കാനുള്ള അബോധാത്മകമായ ഒരു മാനസിക പ്രക്രിയയാണ് ദമനം.
  • ദമന സിദ്ധാന്തം ആവിഷ്കരിച്ചത് ഫ്രോയിഡാണ്.

Related Questions:

യഥാർത്ഥ വസ്തുക്കളെയും സംഭവങ്ങളെയും കുറിച്ചുള്ള ധാരണ നൽകുന്നത് :
അന്തർദൃഷ്ടി പഠന (Insightful learning) ത്തിന്റെ പ്രക്രിയകളിൽ പെടാത്ത ആശയം ഏത് ?
ചുറ്റുപാടുമുള്ള ഏതെങ്കിലും ഒരു നിശ്ചിത അറിവിനെക്കുറിച്ചുള്ള സജീവമായ ക്രയ വിക്രയങ്ങൾ നടക്കുമ്പോൾ മറ്റു വിവരങ്ങളെ പ്രവർത്തനരഹിതമാക്കാനുള്ള കഴിവിനെ പറയുന്ന പേരെന്ത് ?

താഴെപ്പറയുന്നവയിൽ ചിന്തയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന അറിവുകളെ മനസ്സിലാക്കി കൈകാര്യം ചെയ്യുന്ന സങ്കീർണമായ ഒരു പ്രക്രിയയാണ് ചിന്ത
  2. ചിന്തയിലൂടെ പ്രശ്നപരിഹാരം നടക്കുന്നു
  3. പ്രശ്ന പരിഹാരത്തിനുള്ള ഒരു പ്രക്രിയയാണ് ചിന്ത എന്ന് അഭിപ്രായപ്പെട്ടത് മേയർ.
  4. പുറമേനിന്നുള്ള പ്രേരണകൾക്ക് ഉള്ളിൽ നടക്കുന്ന പ്രതികരണമാണ് ചിന്ത
  5. ചിന്ത എന്നത് ബാഹ്യ പ്രവർത്തനമാണ്
    ഒരു പ്രീ-സ്കൂൾ കുഞ്ഞിന് ഒരു പ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ശ്രദ്ധ എത്ര സമയം ആ കാര്യത്തിൽ നിലനിൽക്കും ?