കേരളീയ വാദ്യോപകരണമായ കൊമ്പ് വെങ്കലത്തിൽ നിർമിച്ച വളഞ്ഞ കുഴൽരൂപത്തിലുള്ള ഒരു സുഷിരവാദ്യമാണ്.
വായിൽ ചേർത്ത് പിടിക്കുന്ന ചെറുവിരൽ വണ്ണത്തിലുള്ള താഴത്തെ ഭാഗം, ക്രമേണ വ്യാസം കൂടി വരുന്ന മദ്ധ്യ ഭാഗം, വീണ്ടും വ്യാസം വർദ്ധിച്ച് തുറന്നിരിക്കുന്ന മുകൾ ഭാഗം എന്നിങ്ങനെ കൊമ്പിന് മൂന്ന് ഭാഗങ്ങളുണ്ട്.
പഞ്ചവാദ്യത്തിൽ കൊമ്പിനു പ്രധാന പങ്കുണ്ട്. ഇത് ഊതാൻ ശ്വാസനിയന്ത്രണവും നല്ല അഭ്യാസവും ആവശ്യമാണ്.