App Logo

No.1 PSC Learning App

1M+ Downloads
വനമേഖലയിൽ വംശനാശം സംഭവിച്ച ജീവികളുടെ (Extinct in wild) സംരക്ഷണകേന്ദ്രം കൂടിയാണ് _____________?

Aജീൻ ബാങ്കുകൾ

Bസുവോളജിക്കൽ ഗാർഡനുകൾ

Cബൊട്ടാണിക്കൽ ഗാർഡനുകൾ

Dഇവയെതുമല്ല

Answer:

B. സുവോളജിക്കൽ ഗാർഡനുകൾ

Read Explanation:

എക്സിറ്റു കൺസർവേഷൻ രീതികൾ

1.സുവോളജിക്കൽ ഗാർഡനുകൾ (Zoological gardens)

  • വ്യത്യസ്‌ത ഇനങ്ങളിൽപ്പെട്ട ജന്തുക്കളെ പ്രത്യേകമായി പാർപ്പിച്ച് പരിപാലിക്കുകയും വംശവർധനവിനുവേണ്ട സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുന്ന സംരക്ഷണ കേന്ദ്രങ്ങളാണ് സുവോളജിക്കൽ ഗാർഡനുകൾ.
  • വനമേഖലയിൽ വംശനാശം സംഭവിച്ച ജീവികളുടെ (Extinct in wild) സംരക്ഷണകേന്ദ്രം കൂടിയാണ് ഇവിടം.
  • കേരളത്തിൽ തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ സുവോളജിക്കൽ ഗാർഡനുകളുണ്ട്.

2.ബൊട്ടാണിക്കൽ ഗാർഡനുകൾ (Botanical gardens)

  • വൈവിധ്യമാർന്ന സ്‌പീഷീസുകളിൽപ്പെട്ട അപൂർവവും പ്രധാനപ്പെട്ടതുമായ സസ്യങ്ങളെ സംരക്ഷിക്കുന്ന വിശാലമായ ഗവേഷണകേന്ദ്രങ്ങളാണിവ.
  • ഒട്ടുമിക്ക സസ്യങ്ങളെയും തിരിച്ചറിയാനും അവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കുന്നതിലൂടെ കഴിയും.
  • തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (JNTBGRI), കോഴിക്കോട് ഒളവണ്ണ യിലെ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ (MBG) എന്നിവ ഉദാഹരണങ്ങളാണ്.

3.ജീൻ ബാങ്കുകൾ (Gene Banks)

  • വിത്തുകൾ, ബീജങ്ങൾ മുതലായവ ശേഖരിക്കാനും ദീർഘ കാലത്തേക്കു സംരക്ഷിക്കാനുമുള്ള സംവിധാനങ്ങളുള്ള ഗവേഷണകേന്ദ്രങ്ങളാണിവ.
  • ആവശ്യമായ അവസരങ്ങളിൽ ഇവ ഉപയോഗിച്ച് ജീവികളെ പുനഃസൃഷ്ടിക്കാനും കഴിയും.
  • തിരുവനന്തപുരത്തെ രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) ഇതിനൊരുദാഹരണമാണ്.

Related Questions:

ജീവ ലോകത്തിൻ്റെ പ്രധാന ഊർജ സ്രോതസ് ഏതാണ് ?
തിരുവനന്തപുരത്തെ രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (RGCB) ഇവയിൽ എതിന്റെ ഉദാഹരണമാണ്?
ഇൻസിറ്റു കൺസർവേഷൻ (in-situ conservation) എന്നാൽ എന്താണ്?
പശ്ചി മഘട്ടം, വടക്കുകിഴക്കൻ ഹിമാലയം, ഇന്തോ - ബർമ മേഖല എന്നിവ ഇവയിൽ എന്തിന് ഉദാഹരങ്ങളാണ്?
താഴെ പറയുന്നവയിൽ ജീവജാലങ്ങളുടെ 'എക്സിറ്റു' സംരക്ഷണത്തിന് (ex-situ conservation) ഉദാഹരണം ഏത് ?