Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നതിൽ കേന്ദ്ര സർവ്വീസിന് ഉദാഹരണം ഏതാണ് ?

Aഇന്ത്യൻ അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ്

Bഇന്ത്യൻ പോലീസ് സർവ്വീസ്

Cഇന്ത്യൻ റെയിൽവേ സർവീസ് .

Dസെയിൽസ് ടാക്സ് ഓഫീസർ

Answer:

C. ഇന്ത്യൻ റെയിൽവേ സർവീസ് .

Read Explanation:

ഇന്ത്യൻ സിവിൽ സർവീസിന്റെ വർഗീകരണം (Classification Of Indian Civil Service):

 

1. അഖിലേന്ത്യാ സർവീസ് (All India Service) 

2. കേന്ദ്ര സർവീസ് (Central Service)

3. സംസ്ഥാന സർവീസ് (State Service)

അഖിലേന്ത്യാ സർവീസ് (All India Service):

  • ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.

  • കേന്ദ്ര സർവീസിലോ, സംസ്ഥാന സർവീസിലോ നിയമിക്കപ്പെടുന്നു.

     

ഉദാഹരണം:  

 

  • ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS)

     

  • ഇന്ത്യൻ പോലീസ് സർവീസ് (IPS)

കേന്ദ്ര സർവീസ് (Central Service):

  • ദേശീയ തലത്തിൽ തിരഞ്ഞെടുക്കുന്നു.

  • കേന്ദ്ര ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു.

ഉദാഹരണം: 

  • ഇന്ത്യൻ ഫോറിൻ സർവീസ് (IFS)

  • ഇന്ത്യൻ റെയിൽവേ സർവീസ് (IRS)

സംസ്ഥാന സർവീസ് (State Service)

  • സംസ്ഥാന തലത്തിൽ തിരഞ്ഞെടുക്കുന്നു.

  • സംസ്ഥാന ഗവൺമെന്റിന് മാത്രം അധികാരമുള്ള ഭരണ വകുപ്പുകളിൽ നിയമിക്കപ്പെടുന്നു

ഉദാഹരണം: 

  • സെയിൽസ് ടാക്സ് ഓഫീസർ


Related Questions:

താഴെ പറയുന്നതിൽ പ്രധാനമന്ത്രിയുടെ ചുമതലകളിൽപ്പെടുന്നത് ഏതൊക്കെയാണ് ?

  1. ലോക്സഭാ പിരിച്ചുവിടാൻ പ്രസിഡന്റിനെ ഉപദേശിക്കുന്നു 
  2. സർക്കാർ നയങ്ങൾ വിശദീകരിക്കുന്നു , പ്രതിരോധിക്കുന്നു 
  3. രാജ്യസഭയുടെ ചെയർമാൻ 
  4. മന്ത്രിസഭാ പുനഃസംഘടിപ്പിക്കുന്നു 
പ്രധാനമന്ത്രിയെ ' ഗവണ്മെന്റിന്റെ അച്ചാണി ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?

താഴെ പറയുന്നതിൽ രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗത്തിൽ പെടാത്തത് ഏതാണ് ? 

  1. പ്രസിഡന്റ് 
  2. പ്രധാനമന്ത്രി 
  3. മന്ത്രിമാർ 
  4. IAS ഉദ്യോഗസ്ഥൻ 
പാർലമെന്റ് അംഗമല്ലാത്ത ഒരാൾ മന്ത്രിയോ പ്രധാനമന്ത്രിയോ ആകുകയാണെങ്കിൽ എത്ര മാസത്തിനുള്ളിൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കണം ?
മന്ത്രിസഭക്ക് ഏത് സഭയോടാണ് കൂട്ടുത്തരവാദിത്വം ഉള്ളത് ?