Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ആന്തരിക ചോദനം (Intrinsic Motivation) ഏതാണ് ?

Aശമ്പളം

Bപ്രശംസ

Cപ്രൊമോഷൻ

Dകളിയിലെ താല്പര്യം

Answer:

D. കളിയിലെ താല്പര്യം

Read Explanation:

  • അഭിപ്രേരണയെ 2 ആയി തരം തിരിച്ചിരിക്കുന്നു.
  • ആന്തരിക അഭിപ്രേരണ (Intrinsic Motivation) എന്നും ബാഹ്യ അഭിപ്രേരണ (Extrinsic Motivation) എന്നും.
  • ആന്തരിക അഭിപ്രേരണ :- ഒരു ജീവിയുടെ ഉള്ളിൽ നിന്നും പുറപ്പെടുന്ന അഭിപ്രേരണയാണ് ആന്തരിക അഭിപ്രേരണ. 
  • ആന്തരിക അഭിപ്രേരണയെ നൈസർഗ്ഗിക അഭിപ്രേരണ എന്നും പറയുന്നു. 
  • ജീവിയുടെ നൈസർഗികമായ വാസനകൾ, ത്വരകൾ, പ്രേരണകൾ എന്നിവയോട് നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
  • ബാഹ്യ അഭിപ്രേരണ :- പുറമേ നിന്നും ലഭിക്കുന്ന അഭിപ്രേരണയാണ് ബാഹ്യ അഭിപ്രേരണ
  • ബാഹ്യ അഭിപ്രേരണയെ കൃതൃമ അഭിപ്രേരണ എന്നും പറയുന്നു.

Related Questions:

താഴെപ്പറയുന്നവയിൽ അഭിപ്രേരണയെ സ്വാധീനിക്കുന്ന ഘടകങ്ങൾ?
ജീവിയിൽ പ്രതികരണമുണ്ടാകുന്ന ഹേതു എന്ത് പേരിൽ അറിയപ്പെടുന്നു ?
പഠന പ്രക്രിയയിൽ പഠിതാവിൻ്റെ നേട്ടങ്ങളെ തുടർച്ചയായും ഘട്ടംഘട്ടമായും വിലയിരുത്തുന്ന സമ്പ്രദായമാണ് :
അരുൺ ഒരു മാസമായി സൈക്കിൾ ഓടിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ ഇപ്പോഴും അവന് ശരിയായി സൈക്കിൾ ഓടിക്കാൻ കഴിയുന്നില്ല. ഇത് ഏത് പഠന വൈകല്യത്തെ സൂചിപ്പിക്കുന്നു ?
കഥാഖ്യാനം, വിവരണം തുടങ്ങിയവ പഠന പ്രവർത്തനങ്ങൾക്കുള്ള മെച്ചപ്പെട്ട ഉപാധികൾ ആണെന്ന് ആധുനികകാലത്ത് അഭിപ്രായപ്പെട്ട വിദ്യാഭ്യാസ ചിന്തകൻ ആരാണ്?