Challenger App

No.1 PSC Learning App

1M+ Downloads
പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കുക ?

Aവിഷയ കേന്ദ്രീകൃത പാഠ്യപദ്ധതി

Bപ്രശ്നാധിഷ്ഠിത സമീപനം

Cഉദ്ഗ്രഥിത സമീപനം

Dവിമർശനാത്മക സമീപനം

Answer:

C. ഉദ്ഗ്രഥിത സമീപനം

Read Explanation:

പാഠ്യപദ്ധതി സമീപനങ്ങൾ

  • ഉദ്ഗ്രഥിതം / വിഷയബന്ധിതം
  • രേഖീയം / ചാക്രികം (Linear/Spiral)
  • ശിശുകേന്ദ്രീകൃതം - അധ്യാപക കേന്ദ്രീകൃതം
  • ഉൽപ്പന്നാധിഷ്ഠിതം - പ്രക്രിയാധിഷ്ഠിതം

 ഉദ്ഗ്രഥിത രീതി

  • പാഠ്യപദ്ധതിയിലെ ഉള്ളടക്കത്തെ വിവിധ വിഷയങ്ങളായി തിരിക്കാതെ സമഗ്രമായ അനുഭവങ്ങളായി അവതരിപ്പിക്കുന്ന രീതി - ഉദ്ഗ്രഥിത രീതി
  • ഒന്ന് രണ്ട് ക്ലാസുകളിൽ ഈ രീതി അവലംബിക്കുന്നു.
  • പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ ഈ രീതി അവലംബിക്കുന്നു.
  •  ജീവിതാനുഭവങ്ങൾ സമഗ്രമായതാണെന്നും വിഷയം തിരിച്ചല്ലെന്നും അതുകൊണ്ട് കുട്ടികൾക്ക് ഏറ്റവും സ്വാഭാവികമായി അനുഭവപ്പെടുന്നത് ഈ രീതിയാണെന്നും ആധുനിക മനശ്ശാസ്ത്രവും ദർശനങ്ങളും അഭിപ്രായപ്പെടുന്നു.
  • മഴ, ഉത്സവം, യാത്ര തുടങ്ങിയ കുട്ടികളുടെ ജീവിതപരിസര അനുഭവങ്ങളെ സമഗ്രമായി അവതരിപ്പിക്കുകയും അതിൽ നിന്ന് ഗണിതം, ഭാഷ, പരിസരപഠനം, കല-കായിക-പ്രവൃത്തിപരിചയ പഠനം എന്നിവയുമായി ബന്ധപ്പെട്ട ധാരണകളും ശേഷികളും നൈപുണികളും സ്വാംശീകരിക്കാൻ അവസരമൊരുക്കുന്ന പാഠ്യപദ്ധതി - ഉദ്ഗ്രഥിത പാഠ്യപദ്ധതി
  • ഉദ്ഗ്രഥിത പഠനത്തിലൂടെ ജീവിതാനുഭവങ്ങൾക്ക് സമാനമായ രീതിയിലുള്ള സമഗ്രമായ പഠനാനുഭവങ്ങൾ കുട്ടിയിൽ സ്വാഭാവിക പഠനത്തിനുള്ള സാഹചര്യമൊരുക്കുന്നു.
 

Related Questions:

Which one is included in the category of domains proposed by Mc Cormack and Yager?
"The curriculum should considered the need interest and ability of the learner". Which principle of Curriculum is most suited to substantiate this statement ?
സമാധാനകാലത്തും യുദ്ധകാലത്തും വിവേകപൂർവം പ്രവർത്തിക്കുന്ന പൗരന്മാരെ വാർത്തെടുക്കുകയാണ് വിദ്യാഭ്യാസ ലക്ഷ്യം എന്ന് പറഞ്ഞതാര്?
Which of the following is best suited in developing process skills among students?
അന്വേഷണാത്മക പഠനത്തിൽ അധ്യാപിക അധ്യാപകൻ അന്വേഷണത്തെ സഹായിക്കുന്ന ചോദ്യങ്ങൾ അനിവാര്യമായ സന്ദർഭങ്ങളിൽ ചോദിക്കുന്ന ഘട്ടം :