Challenger App

No.1 PSC Learning App

1M+ Downloads

ചെറുകുടലിൽ കാണപ്പെടുന്ന വില്ലസുകളെ സംബന്ധിച്ച് ഇനിപ്പറയുന്നവയിൽ ഏതാണ് ശരി?

  1. ചെറുകുടലിന്റെ ഭിത്തിയിൽ കാണപ്പെടുന്നു
  2. സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഘടന
  3. ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.

    Aii, iii എന്നിവ

    Bഇവയെല്ലാം

    Ciii മാത്രം

    Di, ii എന്നിവ

    Answer:

    B. ഇവയെല്ലാം

    Read Explanation:

    വില്ലസ്സുകൾ (Villi)

    • ചെറുകുടലിന്റെ ഭിത്തിയിൽ കാണുന്ന സൂക്ഷ്‌മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ് വില്ലസ്സുകൾ.
    • ഇവ ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്‌തീർണം അനേകം മടങ്ങ് വർധിപ്പിക്കുന്നു.
    • ഒറ്റനിരകോശങ്ങളാൽ ആവരണം ചെയ്യപ്പെട്ട വില്ലസ്സുകളിൽ രക്തലോമികകളും ലിംഫ് ലോമികകളായ ലാക്‌ടിയലുകളും കാണപ്പെടുന്നു.
    • പോഷകഘടകങ്ങളുടെയും ഏകദേശം 90% ജലത്തിന്റെയും ആഗിരണം നടക്കുന്നത് വില്ലസ്സിലൂടെയാണ്.

    Related Questions:

    ആമാശയത്തിന് തൊട്ടുതാഴെയുള്ള ചെറുകുടലിൻ്റെ ആരംഭ ഭാഗം?
    ചെറുകുടലിനകത്തെ പോഷക ആഗിരണത്തിനുള്ള പ്രതലവിസ്തീർണ്ണം അനേകം മടങ്ങ് വർദ്ധിപ്പിക്കുന്ന അവയവം ഏതാണ് ?
    പല്ലിലെ പൾപ്പ് ക്യാവിറ്റിയിൽ കാണപ്പെടുന്ന യോജക കല ഏതാണ് ?
    എൻസൈം അടങ്ങിയിട്ടില്ലാത്ത ദഹനരസം ഏതാണ് ?
    കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്ന ആമാശയ രസം ഏതാണ് ?