Question:

താഴെ പറയുന്നതിൽ റെഗുലേറ്റിംഗ് ആക്ട് 1773 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?

  1. ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ  ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു

  2. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നത് തടഞ്ഞു 

  3. കൊൽക്കത്ത സുപ്രീം കോടതി സ്ഥാപിച്ചു 

Aഇവയൊന്നുമല്ല

Bഎല്ലാം ശരി

Cമൂന്ന് മാത്രം ശരി

Dഒന്ന് മാത്രം ശരി

Answer:

B. എല്ലാം ശരി

Explanation:

റെഗുലേറ്റിംഗ് ആക്ട് 1773 

  • ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി 1773ൽ ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ നിയമം.
  • കമ്പനിക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുവാനും ഈ നിയമത്താൽ ബ്രിട്ടീഷ് പാർലമെന്റിന് സാധിച്ചു.
  • ഇന്ത്യയിൽ കേന്ദ്രീകൃത ഭരണത്തിന് ആരംഭം കുറിച്ചത് ഈ നിയമമാണ്.
  • ഈ നിയമപ്രകാരം ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ  ഓഫ് ബംഗാൾ എന്ന് പുനർനാമകരണം ചെയ്തു.
  • ആദ്യത്തെ ഗവർണർ ജനറലായി നിയമിതനായത് വാറൻ ഹേസ്റിങ്സ് ആയിരുന്നു.
  • 1774ൽ കൊൽക്കത്തയിൽ സുപ്രീംകോടതി സ്ഥാപിതമാകാൻ കാരണമായ നിയമമാണിത്.
  • കൊൽക്കത്ത സുപ്രീംകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ് : സർ എലിജ ഇംപെ
  • ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ മറ്റേതെങ്കിലും വ്യവസായം ചെയ്യുന്നതും റെഗുലേറ്റിംഗ് ആക്ട്  പ്രകാരം നിരോധിക്കപ്പെട്ടു.

Related Questions:

A special interim report on 'Problem of Redressal of Grievances' was submitted by ARC headed by

വിസിൽ ബ്ലോവേഴ്സ് നിയമം ആരുടെ സംരക്ഷണത്തിനുള്ളതാണ് ?

' Juvenile justice Amendment Act ' ലോക്സഭയിൽ പാസാക്കിയത് ?

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ താമസസ്ഥലത്തിനടുത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?