Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയില്‍ മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതയില്‍ ഉള്‍പ്പെടുന്നത് ഏത്?

1.വിദ്യാഭ്യാസം 

2.ആയുർദൈർഘ്യം

3.ആരോഗ്യ പരിപാലനം

4.ജനസാന്ദ്രത

A1 മാത്രം.

B1ഉം 2 ഉം മാത്രം.

C3 മാത്രം.

D4 മാത്രം.

Answer:

D. 4 മാത്രം.

Read Explanation:

മാനവവിഭവം  (Human Resource)

  • ജനജീവിതം മെച്ചപ്പെടുത്തുന്നതിനും രാജ്യപുരോഗതി കൈവരിക്കുന്നതിനും ധാരാളം സാധനങ്ങളും സേവനങ്ങളും ആവശ്യമാണ്.
  • ഇവ ഉൽപ്പാദിപ്പിക്കുന്നതിന് നിരവധിയാളുകളുടെ അധ്വാനശേഷി ഉപയോഗപ്പെടുത്തണം.
  • ഉൽപ്പാദനരംഗത്ത് ഉപയോഗപ്പെടുത്താൻ കഴിയുന്ന അധ്വാനശേഷിയുള്ള ജനങ്ങളാണ് മാനവവിഭവം.
  • മാനവവിഭവത്തിന് ഗണപരവും (Quantitative) ഗുണപരവുമായ (Qualitative) സവിശേഷതകളുണ്ട്

മാനവവിഭവത്തിന്റെ ഗുണപരമായ സവിശേഷതകൾ:

  • വിദ്യാഭ്യാസം
  • ആരോഗ്യ പരിപാലനം
  • സാക്ഷരതാനിരക്ക്
  • ആയുർദൈർഘ്യം

മാനവവിഭവത്തിന്റെ ഗണപരമായ സവിശേഷതകൾ:

  • ജനസംഖ്യാ വലുപ്പം
  • ജനസാന്ദ്രത
  • ജനസംഖ്യാ വളർച്ച
  • ജനസംഖ്യാ ഘടന


Related Questions:

വലുപ്പത്തിൽ 7-ാം സ്ഥാനമുള്ള ഇന്ത്യ ലോകവിസ്തൃതിയുടെ എത്ര ശതമാനമാണ് ?
താഴെ കൊടുത്തിരിക്കുന്നവയില്‍ 'ഉന്നത വിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുക' എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത് ?

ആരോഗ്യമുള്ള വ്യക്തികള്‍ രാജ്യപുരോഗതിയില്‍ പങ്കാളികളാകുന്നത് എങ്ങനെയെന്നു കണ്ടെത്തുക:

1.തൊഴില്‍ ദിനങ്ങളുടെ എണ്ണവും കാര്യക്ഷമതയും വർദ്ധിക്കുന്നു

2.പ്രകൃതി വിഭവങ്ങൾ ശരിയായി വിനിയോഗിക്കുന്നു

3.ചികിത്സാച്ചെലവ് കുറയുന്നതിലൂടെ സർക്കാരിന്റെ ചെലവ് കുറയുന്നു

4.ഉല്‍പ്പാദന വര്‍ധനവിലൂടെ സാമ്പത്തിക വികസനം സാധ്യമാകുന്നു

തൊഴിൽ പങ്കാളിത്ത നിരക്ക് ഏത് ഗ്രൂപ്പിനെ ആശ്രയിച്ചാണ് ?
ഉന്നത വിദ്യാഭ്യാസത്തിൻ്റെ ലഭ്യത വർദ്ധിപ്പിക്കാനും ഗുണനിലവാരം ഉയർത്താനും ആരംഭിച്ച പദ്ധതി ?