App Logo

No.1 PSC Learning App

1M+ Downloads
പ്രതിഭാശാലികളായ കുട്ടികൾക്ക് കൂടുതൽ പഠനാവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് താഴെ പറയുന്നവയിൽ അപ്രധാനമായതേത് ?

Aസ്വതന്ത്രമായി ചെയ്യാൻ ഉന്നത നിലവാരമുള്ള പ്രോജക്ടുകൾ നൽകുന്നു.

Bചിന്തോദ്ദീപകമായ അസൈൻമെന്റുകൾ കൃത്യമായി നല്കുന്നു.

Cപാഠ്യവസ്തു ലളിതവല്ക്കരിക്കുന്നു.

Dപഠന നിലവാര റെക്കോർഡ് കൃത്യമായി സൂക്ഷിക്കുന്നു.

Answer:

C. പാഠ്യവസ്തു ലളിതവല്ക്കരിക്കുന്നു.

Read Explanation:

പ്രതിഭാശാലികൾ (Gifted children)

  • 130 നു മുകളിൽ IQ
  • സ്കൂളിൽ രണ്ട് ശതമാനത്തിൽ കൂടുതൽ ഉണ്ടാകാറില്ല
  • ശരാശരിയെക്കാൾ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ

സവിശേഷതകൾ 

  • പാരമ്പര്യം ഉയർന്ന നിലവാരത്തിലുള്ളതായിരിക്കും
  • കായിക സവിശേഷതകൾ ഉയർന്ന നിലവാരത്തിലാണ്
  • ഉയർന്ന വിദ്യാഭ്യാസ നിലവാരം
  • കായിക പ്രവർത്തനങ്ങളെക്കാൾ ഗുണാത്മക ചിന്തനവും  പ്രയാസം കുറഞ്ഞ വിഷയങ്ങളെക്കാൾ കഠിന വിഷയങ്ങളും ഇഷ്ടപെടും
  • കളികളിൽ മത്സരബുദ്ധി ഇല്ലാത്ത താൽപര്യം ആയിരിക്കും ഉള്ളത്
  • മുതിർന്നവർക്കുള്ള ഗ്രന്ഥങ്ങൾ അവർ വായിക്കുന്നു
  • സവിശേഷ സ്വഭാവങ്ങൾ അളക്കുന്ന ശോധകങ്ങളിൽ പ്രകടനം ഉയർന്നതായിരിക്കും

 


Related Questions:

ശരിയായ ക്രമം ഏത്?
താഴെക്കൊടുത്തിരിക്കുന്നവയില്‍ പഠനവൈകല്യത്തില്‍ പെടുന്നതേത് ?
ഒരു ചിത്രത്തിലോ രൂപത്തിലോ തുറന്നു കിടക്കുന്ന അഗ്രങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള പ്രവണത കാണിക്കുന്ന നിയമം ഏത് ?
താഴെ തന്നിരിക്കുന്നവയിൽ നിന്നും പഠനത്തെ സ്വാധീനിക്കാത്ത വൈയക്തിക ചരം തിരഞ്ഞെടുക്കുക ?
How does the classroom process of a teacher who consider the individual differences of students look like?