App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ വൈകാരിക ബുദ്ധിയുടെ പ്രത്യേകതകൾ അല്ലാത്തത് ഏത് ?

Aസ്വന്തം വികാരങ്ങൾ തിരിച്ചറിയുന്നു

Bസ്വന്തം വികാരങ്ങൾ മുൻനിർത്തി മാത്രം പ്രവർത്തിക്കുന്നു

Cമറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നു

Dആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ സ്ഥാപിക്കുന്നു

Answer:

B. സ്വന്തം വികാരങ്ങൾ മുൻനിർത്തി മാത്രം പ്രവർത്തിക്കുന്നു

Read Explanation:

വൈകാരിക ബുദ്ധിയുടെ 5 തലങ്ങൾ:

  1. നമ്മുടെ വികാരങ്ങളെ തിരിച്ചറിയുക (Knowing our emotions)
  2. വികാരങ്ങളെ നിയന്ത്രിക്കുക (Managing Our Emotions)
  3. സ്വയം പ്രചോദിതരാവുക (Motivating ourselves)
  4. മറ്റുള്ളവരുടെ വികാരങ്ങളെ അറിയുകയും സ്വാധീനിക്കുകയും ചെയ്യുക (Recognising the emotions of others)
  5. ബന്ധങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് (Dealing Relations effectively)

 

വൈകാരിക ബുദ്ധിയുടെ സവിശേഷതകൾ:

  1. ചിന്തിച്ച് തീരുമാനമെടുക്കാനുള്ള കഴിവ്
  2. വികാരങ്ങളെ തിരിച്ചറിയാനും, ഔചിത്യപൂർവം പ്രകടിപ്പിക്കാനുള്ള ശേഷി
  3. ആശയവിനിമയ ശേഷി മൂലം, മറ്റുള്ളവരുടെ ശ്രദ്ധയും, വിശ്വാസവും പിടിച്ചു പറ്റാനുള്ള കഴിവ്
  4. ചുമതലകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത
  5. നർമബോധത്തോടെ ജീവിത പ്രതിസന്ധികളെ നേരിടാനുള്ള ശേഷി. 
  6. മറ്റുള്ളവരെ പ്രചോദിപ്പിക്കാനുള്ള കഴിവ്
  7. ആശയ സംഘർഷങ്ങളെ ആരോഗ്യകരവും, ക്രിയാത്മകവുമായ രീതിയിൽ പരിഹരിക്കുന്നതിനുള്ള ശേഷി.

 


Related Questions:

As per Howard Gardner's theory of multiple intelligences, which form of intelligence is not valued in schools?

  1. Linguistic
  2. Logical
  3. Spatial
ബുദ്ധിപരമായ ഏതൊരു വ്യവഹാരത്തിനും 3 മുഖങ്ങൾ ഉണ്ടെന്നും അവയെ ത്രിമാന രൂപത്തിൽ ചിത്രീകരിക്കാം എന്നും പറയുന്ന സിദ്ധാന്തം ?
ഇനിപ്പറയുന്നവയിൽ ഏത് ബുദ്ധിശക്തിയാണ് ഒരു കുട്ടിയെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തനാക്കുന്നത് ?
ഗോൾമാൻ്റെ അഭിപ്രായത്തിൽ ജീവിതവിജയത്തിന് ................... ബുദ്ധിക്ക് മറ്റു ബുദ്ധി രൂപങ്ങളെകാൾ ശക്തമായ സ്വാധീനം ഉണ്ട്.
രമേഷ് മാഷ്, ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർ ത്തനങ്ങളും അനുഭവങ്ങൾ പങ്കു വെക്കു ന്നതിനുള്ള പ്രവർത്തനങ്ങളും നൽകി. കുട്ടികളുടെ ഏത് തരം ബുദ്ധി വർദ്ധിപ്പി ക്കാനാണ് ഈ പ്രവർത്തനം സഹായി ക്കുക ?